Thursday, September 23, 2010

ഞാന്‍

തിരക്കേറിയ ഈ ജീവിതത്തിന്നിടയില്‍ ഏകാന്തത എന്നാ  വാക്കിന് പ്രസക്തിയില്ല. വിശ്രമത്തിന്റെ നിമിഷങ്ങള്‍ ഓവറ്  ടൈമുകലായും 
ഡോളറുകള്‍  ആയും   ബാലന്‍സ്   ഷീറ്റില്‍ നിറയുമ്പോള്‍ ജീവിതത്തിന്റെ ബാലന്സ് നഷ്ടപ്പെടുന്നുവെന്ന സത്യം നാം മറന്നുപോകുന്നു.ഇവിടെ തളര്‍ന്നു വീഴുവാന്‍ എനിക്കോ നിനക്കോ ആകുന്നില്ല സുഹൃത്തേ.എന്റെ മുന്‍പേ ഓടി അകലുന്ന നിഴല്‍ രൂപങ്ങള്‍ക്ക്‌ ഒരടി മുന്‍പില്‍  എന്റെ  ടാര്‍ജറ്റ് ഉറപ്പിക്കുമ്പോള്‍ ഞാന്‍ അറിയുന്നില്ല എവിടെയോ വീണുടയുന്ന എന്റെ തനിമയെ കുറിച്ച്.....
കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരന്റെ കാല്പാടുകള്‍ നോക്കി ഇന്ന് ഞാന്‍ അലയുകയാണ്  എന്റെ തനിമയെ തേടി. ഞാന്‍ ആലപിക്കുന്ന ഈ സങ്കീര്‍ത്തനം കല്ലും്‌ മുള്ളും നിറഞ്ഞ ഈ പാതയോരങ്ങള്‍ പിന്നിട്ടു എല്ലാ ഏകാന്തതയും ഭേതിക്കപെടുമ്പോള്‍ , നീ എന്ന  സുഹൃത്ത്‌ എനിക്ക് വഴി കാട്ടി ആവുകയാണ്. ഉണ്മ തേടിയുള്ള ഈ യാത്രയില്‍ ഏകാന്തതയിലെ സങ്കീര്‍ത്തനം ഏറ്റു  പാടുവാന്‍ നീയും വരുക സുഹൃത്തേ എന്നോടൊപ്പം ..