പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയുടെ വയറില്‍ തലചായ്ക്കുമ്പോള്‍ പഴയ സിനിമകളില്‍ കണ്ടിരുന്ന നായക നടന്മാരെപ്പോലെ ആശ്ചര്യവും ജിജ്ഞാസയും മുഖത്തു വരുത്തുവാന്‍ ഞാന്‍ ഏറെ ശ്രമിച്ചിരുന്നു.. അവിടെയല്ല ഇവിടെയെന്നു പറഞ്ഞുകൊണ്ട് എന്റെ ശിരസ്സ് സ്കാനിംഗ് മേഷിനിന്റെ പ്രോബ് പോലെ അവള് വയറിലൂടെ നിരക്കി നീക്കുമ്പോള്‍ അമ്മയുടെ കോശഭിത്തികളെ ഭേദിച്ചുകൊണ്ട് അവന് - എനിക്ക് പിറക്കാന്‍ പോകുന്നവന് എന്നോട് സംവാദിക്കുകയായിരുന്നു..
അപ്പാ..ഈ ഇരുട്ടറയില്‍ കിടന്നു കൊണ്ട് ഞാന്‍ ഇത്രയും നാളും എന്റെ സ്വത്വത്തെ രൂപപ്പെടുത്തുകയായിരുന്നു.അന്ന് നിങ്ങള്‍ ആദ്യമായ് ഒത്തുചേര്ന്നാ രാത്രിയില്‍ അമ്മ വായിച്ച ബൈബിള്‍ വചനം ഓര്‍മ്മയില്ലേ.. തോബിയാസിനെ വരിച്ച സാറായെക്കുറിച്ച്..
ഞാന്‍ അത് വ്യക്തമായ് തന്നെ ഓര്‍ക്കുന്നു.
അപ്പാ..ഈ ഇരുട്ടറയില്‍ കിടന്നു കൊണ്ട് ഞാന്‍ ഇത്രയും നാളും എന്റെ സ്വത്വത്തെ രൂപപ്പെടുത്തുകയായിരുന്നു.അന്ന്
ഞാന്‍ അത് വ്യക്തമായ് തന്നെ ഓര്‍ക്കുന്നു.
നിങ്ങളുടെ ബീജങ്ങളില്‍ നിന്ന് എന്നെ രൂപപ്പെപെടുത്തേണ്ടതിനു മുട്ടിന്മേല് പ്രാര്‍ത്ഥിച്ചത് ആ ശിരകളിലോടുന്ന നീല രക്തത്തിലിരുന്നുകൊണ്ട് ഞാന്‍ അറിഞ്ഞിരുന്നു...
നിങ്ങള്‍ വസിക്കുന്ന പുറത്തുള്ള ആ ലോകം ഉണ്ടായത് പോലെ....ഒരു വലിയ കൂട്ടിയിടിയിലൂടെ നിങ്ങളുടെ ബീജങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ ഞാന്‍ അമ്മയുടെ ഇടുപ്പിന്റെ അടിയിലായി ഒരു മൊട്ടുപോലെ പറ്റിപിടിച്ചത് എനിക്ക് ഓര്‍മയുണ്ട് .എന്റെ ചെവിയാണന്നാദ്യം മന്ത്രിച്ചത്..പിന്നെ കൂട്ടിനായി ഒരു താരാട്ടെന്നപോലെ ഹൃദയധമനികളുടെ ഇടിപ്പുകളും.
എന്റെ സ്വത്വം രൂപപ്പെടുന്ന ആദ്യമാസങ്ങളില്‍ ആയിരുന്നിരക്കാമെന്നു തോന്നുന്നു
......പുറത്ത് മഴ ചാറുന്ന ഏതോ ഒരു പുലരിയില്‍ മുറ്റത്തിന്റെ കോണില്‍ എന്റെ വരവിനെ അമ്മയന്നു ചെറു ആരവത്തോടെ വരവേറ്റത്..
എന്നാണെന്നെനിക്ക് വ്യക്തമായ് ഓര്‍മയില്ല..ഒരുരാത്രി ഉടനെയൊരു കുട്ടിയുടെ ആവശ്യകതയെക്കുറിച്ച് തര്‍ക്കിച്ച നിങ്ങള്‍ വഴക്കടിച്ചത്. ..ഒന്നും കഴിക്കാതെ അമ്മ അന്ന് പട്ടിണി കിടന്നപ്പോള്‍ ഇരുട്ടറയില്‍ ഉറങ്ങുന്ന എന്നെക്കുറിച്ച് നിങ്ങള്‍ ഒരുവേള ഓര്‍ത്തിരുന്നുവോ?. ചെറിയൊരു ചലനത്തിലൂടെ എന്റെ വിയോജിപ്പ് ഞാന്‍ അറിയിച്ചിരുന്നുവെങ്കിലും അത് തിരിച്ചറിയുവാനുള്ള പക്വത നിങ്ങളുടെ വാശിയോളം വളര്ന്നി ട്ടില്ലായിരുന്നിരിക്കാം.
ദഹന ബലിക്കായി മലമുകളിലേക്ക് വിറകുകെട്ടുമായി പോയ ഇസഹാക്കിനെപ്പോലെ ബാലിപീഠത്തില്‍ നിന്ന് തിരികെയെത്തുമ്പോള്‍ മധുരപലഹാരങ്ങളുമായി നിങ്ങള്‍ ആടിത്തിമിര്‍ത്തത് ഈ ഇരുട്ടറക്കുള്ളില്‍ ഏകനായി ഞാന്‍ ആസ്വദിക്കുകയായിരുന്നു.....
ചില ഇടവേളകളില്‍ പ്രണയാര്ദ്രതമായി ആ കൈവിരലുകള്‍ അമ്മയുടെ വയറില്‍ ഇഴയുമ്പോള്‍ ഒരു ചെറു ചൂടുപോലെ അപ്പയുടെ സ്നേഹം ഞാന്‍ ആസ്വദിച്ചിരുന്നു.. ഏറ്റവും സന്തോഷിച്ചിരുന്ന എന്റെ നിമിഷങ്ങളായിരുന്നുവത്...
ഞാനിപ്പോള്‍ പൂര്‍ണ രൂപം പ്രാപിച്ചിരിക്കുന്നു. ഏദന്തോ്ട്ടത്തിലെ വംശാവലിയുടെ കണ്ണികള്‍ കൂട്ടിയിണക്കാന്‍ ഇന്ന് ഞാന്‍ പ്രാപ്തനാണ്. നോക്കൂ എന്റെ കാല്പാദങ്ങളും കൈവെള്ളയും പൂര്‍ണത കൈവരിച്ചു.എന്റെ ഹൃദയം ഇപ്പോള്‍ താളാത്മകമാണ്...
വെളിച്ചത്തിന്റെ ആ ലോകം കാണുവാന്‍ കൊതിച്ചു ഞാന്‍ നില്ക്കുന്നു.
ഒരു പക്ഷെ എന്റെ വചനങ്ങള്‍ ശ്രവിക്കാനാവും അവന് നിശബ്ദനായത്..
അവന് കേള്‍ക്കുവാന്‍ മാത്രമായി അവളുടെ വയറില്‍ മുഖം അമര്‍ത്തി ഞാന്‍ മന്ത്രിച്ചു.....
വെളുത്ത ചേലച്ചുറ്റിയ മാലഖമാര്‍ വാതില്‍ തുറന്നെത്തിയിരിക്കുന്നു..നോഹയുടെ പേടകത്തിലെന്നപോലെ സുരക്ഷിതനായി കഴിയുക.പ്രളയത്തിന്റെ നാല്പതു പകലുകളും നാല്പതു രാവുകളും കഴിയാറായി. പുതുജന്മത്തിന്റെ അടയാളമായി ഒലിവ് ഇലയുമായി തിരികെയെത്തിയ വെന്പ്രാവിനെപ്പോലെ അമ്മയുടെ പേറ്റുനോവ് തുടങ്ങിയിരിക്കുന്നു..വെള്ള ചേലയണിഞ്ഞ മാലാഖമാരുടെ നടുവില്‍ ആ പേടകം തുറക്കുവാനുള്ള സമയം ഇതാ അടുത്തെത്തിയിരിക്കുന്നു
മകനെ നിന്റെ വരവറിയിച്ചു ഒലിവിന് ചില്ലകളുമായി ഞാന്‍ ഗ്രാമത്തിന്റെ വീഥികളില്‍ ഓശാന പാടട്ടെ....
നിങ്ങള്‍ വസിക്കുന്ന പുറത്തുള്ള ആ ലോകം ഉണ്ടായത് പോലെ....ഒരു വലിയ കൂട്ടിയിടിയിലൂടെ നിങ്ങളുടെ ബീജങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ ഞാന്‍ അമ്മയുടെ ഇടുപ്പിന്റെ അടിയിലായി ഒരു മൊട്ടുപോലെ പറ്റിപിടിച്ചത് എനിക്ക് ഓര്‍മയുണ്ട് .എന്റെ ചെവിയാണന്നാദ്യം മന്ത്രിച്ചത്..പിന്നെ കൂട്ടിനായി ഒരു താരാട്ടെന്നപോലെ ഹൃദയധമനികളുടെ ഇടിപ്പുകളും.
എന്റെ സ്വത്വം രൂപപ്പെടുന്ന ആദ്യമാസങ്ങളില്‍ ആയിരുന്നിരക്കാമെന്നു തോന്നുന്നു
......പുറത്ത് മഴ ചാറുന്ന ഏതോ ഒരു പുലരിയില്‍ മുറ്റത്തിന്റെ കോണില്‍ എന്റെ വരവിനെ അമ്മയന്നു ചെറു ആരവത്തോടെ വരവേറ്റത്..
എന്നാണെന്നെനിക്ക് വ്യക്തമായ് ഓര്‍മയില്ല..ഒരുരാത്രി ഉടനെയൊരു കുട്ടിയുടെ ആവശ്യകതയെക്കുറിച്ച് തര്‍ക്കിച്ച നിങ്ങള്‍ വഴക്കടിച്ചത്. ..ഒന്നും കഴിക്കാതെ അമ്മ അന്ന് പട്ടിണി കിടന്നപ്പോള്‍ ഇരുട്ടറയില്‍ ഉറങ്ങുന്ന എന്നെക്കുറിച്ച് നിങ്ങള്‍ ഒരുവേള ഓര്‍ത്തിരുന്നുവോ?. ചെറിയൊരു ചലനത്തിലൂടെ എന്റെ വിയോജിപ്പ് ഞാന്‍ അറിയിച്ചിരുന്നുവെങ്കിലും അത് തിരിച്ചറിയുവാനുള്ള പക്വത നിങ്ങളുടെ വാശിയോളം വളര്ന്നി ട്ടില്ലായിരുന്നിരിക്കാം.
ദഹന ബലിക്കായി മലമുകളിലേക്ക് വിറകുകെട്ടുമായി പോയ ഇസഹാക്കിനെപ്പോലെ ബാലിപീഠത്തില്‍ നിന്ന് തിരികെയെത്തുമ്പോള്‍ മധുരപലഹാരങ്ങളുമായി നിങ്ങള്‍ ആടിത്തിമിര്‍ത്തത് ഈ ഇരുട്ടറക്കുള്ളില്‍ ഏകനായി ഞാന്‍ ആസ്വദിക്കുകയായിരുന്നു.....
ചില ഇടവേളകളില്‍ പ്രണയാര്ദ്രതമായി ആ കൈവിരലുകള്‍ അമ്മയുടെ വയറില്‍ ഇഴയുമ്പോള്‍ ഒരു ചെറു ചൂടുപോലെ അപ്പയുടെ സ്നേഹം ഞാന്‍ ആസ്വദിച്ചിരുന്നു.. ഏറ്റവും സന്തോഷിച്ചിരുന്ന എന്റെ നിമിഷങ്ങളായിരുന്നുവത്...
ഞാനിപ്പോള്‍ പൂര്‍ണ രൂപം പ്രാപിച്ചിരിക്കുന്നു. ഏദന്തോ്ട്ടത്തിലെ വംശാവലിയുടെ കണ്ണികള്‍ കൂട്ടിയിണക്കാന്‍ ഇന്ന് ഞാന്‍ പ്രാപ്തനാണ്. നോക്കൂ എന്റെ കാല്പാദങ്ങളും കൈവെള്ളയും പൂര്‍ണത കൈവരിച്ചു.എന്റെ ഹൃദയം ഇപ്പോള്‍ താളാത്മകമാണ്...
വെളിച്ചത്തിന്റെ ആ ലോകം കാണുവാന്‍ കൊതിച്ചു ഞാന്‍ നില്ക്കുന്നു.
ഒരു പക്ഷെ എന്റെ വചനങ്ങള്‍ ശ്രവിക്കാനാവും അവന് നിശബ്ദനായത്..
അവന് കേള്‍ക്കുവാന്‍ മാത്രമായി അവളുടെ വയറില്‍ മുഖം അമര്‍ത്തി ഞാന്‍ മന്ത്രിച്ചു.....
വെളുത്ത ചേലച്ചുറ്റിയ മാലഖമാര്‍ വാതില്‍ തുറന്നെത്തിയിരിക്കുന്നു..നോഹയു
മകനെ നിന്റെ വരവറിയിച്ചു ഒലിവിന് ചില്ലകളുമായി ഞാന്‍ ഗ്രാമത്തിന്റെ വീഥികളില്‍ ഓശാന പാടട്ടെ....
:)
ReplyDeleteമകനെ നിന്റെ വരവറിയിച്ചു ഒലിവിന് ചില്ലകളുമായി ഞാന്‍ ഗ്രാമത്തിന്റെ വീഥികളില്‍ ഓശാന പാടട്ടെ....
ReplyDeleteനന്ദി റോസ് മാഡം...
ReplyDelete