നിയോണ്‍ ബള്ബിന്റെ മങ്ങിയ വെളിച്ചത്തില്‍ മുകളിലേക്കുയരുന്ന പുകച്ചുരുളിനെ വകഞ്ഞു മാറ്റി ഒരു കയ്യില്‍ മദ്യക്കുപ്പിയും മറുകയ്യില്‍ തന്റെ ശരീര വടിവിനെ വെല്ലുന്ന രൂപ സാദൃശ്യമുള്ള ലിക്വര്‍ ഗ്ലാസ്സുമായി അവള്‍ നടന്നു വരുമ്പോള്‍ പശ്ചാതലത്തിലുയരുന്ന സംഗീതത്തിന്റെ താളത്തിനോപ്പം അവിടെയിരുന്ന ഓരോ ചെറുപ്പക്കാരും അവളുടെ ഉടലൊന്നാകെ മിഴികളാലുഴിഞ്ഞു നെടുവീര്പ്പിടുകയായിരുന്നു.
സുഹൃത...്തുക്കള്ക്കൊപ്പം മരുഭൂമിയിലെ വീക്കെണ്ട് ആഘോഷിക്കാന്‍ അബുദാബിയിലെ ഡാന്സ്ബാറിലേക്ക് നടക്കുമ്പോള്‍, പത്രത്താളുകളിലെ ചെറു കോളങ്ങളില്‍ ഇടയ്ക്കു വായിക്കാറുള്ള നിശാക്ലബുകളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതത്തെക്കുറിച്ച് അടുത്തറിയണമെന്ന ഒരാഗ്രഹം കൂടി മനസ്സിലുണ്ടായിരുന്നു.
ആഹാരവുമായി മേശക്കരികിലെത്തുമ്പോള്‍ കാല്മുട്ടുകൊണ്ട് തൊട്ടു നോക്കുന്നവരെയും വിയര്പ്പിന്റെ ഗന്ധം ശ്വാസത്തിലൂടെ ആവാഹിക്കുന്നവരെയും നേത്രത്താല്‍ സുരതം ചെയ്യുന്നവരെയും ഒരേ പുഞ്ചിരിയാല്‍ അടക്കി നിര്ത്തി , വിസ തട്ടിപ്പിനിരയായി നാട്ടിലേക്ക് മടങ്ങാനാവാതെ ശരീരം പ്രദര്ശനത്തിനു വച്ചിരിക്കുന്ന കുറെ ജന്മങ്ങളെ ഞാന്‍ കണ്ടറിഞ്ഞു.
ലാസ്യഭാവത്തോടുകൂടി ഗ്ലാസ്സിലേക്ക് മദ്യം പകരുമ്പോള്‍ ആ ഹാളിലിരുന്ന ചെറുപ്പക്കാര്‍ ആസ്വദിച്ചിരുന്നത് , കണ്ണുകളില്‍ വിരിയിച്ച പരമാനന്ദത്തേക്കാള്‍ കൂടുതല്‍ സാരി തലപ്പുകൊണ്ട് മൂടിയിട്ട അവളുടെ ശരീരത്തിലെ ക്ഷേത്രഗണിത രൂപങ്ങളെയായിരുന്നു. ഓരോ മേശയിലും ഓടി നടന്നു മദ്യം വിളമ്പി മടുക്കുമ്പോള്‍ മുറിയുടെ കോണിലുള്ള പ്ലാസ്റ്റിക്ക് വൃക്ഷത്തിന്റെ മറവില്‍ അല്പ നേരം വിശ്രമിക്കുന്ന അവരുടെ കണ്ണുകളിലെ ആവേശവും മുഖത്തെ ലാസ്യഭാവവും ഒരു നിമിഷം അപ്രതക്ഷ്യമാവുന്നത് കുടിക്കുന്ന ഓരോ പെഗ്ഗിന്റെ ഇടവേളകളിലും എനിക്ക് വ്യക്തമായി കാണാമായിരുന്നു
കൂടെ വന്ന സുഹൃത്തുക്കള്‍ മേശകളുടെ ഇടവഴിയില്‍ നിശാസംഗീതത്തിനൊപ്പം ചുവടുവെക്കുമ്പോള്‍ തനിയെ ഇരുന്ന എന്റെ മനസ്സ് അല്പം പിന്നിലേക്ക് യാത്രചെയ്തു...
പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ പഠനം കഴിഞ്ഞു വൈകുന്നേരങ്ങളില്‍ വഴിയോരത്തുള്ള പാടവരമ്പില്‍ ഞാന്‍ സ്ഥിരമായി വന്നിരിക്കാറുണ്ടായിരുന്നു. റബറിന്റെ വാര്ചെതരുപ്പ് അഴിച്ച് വരമ്പത്ത് വച്ചിട്ട് ചേറിനുള്ളില്‍ കാല്‍ പൂഴ്ത്തിയിരിക്കുന്നേരം , പാടത്ത് കുനിഞ്ഞു നിന്ന് കാല്‍ മുട്ടില്‍ കയ്യൂന്നി ഞാറ് നടുന്ന പണിക്കാരു പെണ്ണുങ്ങളുടെ തൂങ്ങികിടക്കുന്ന മുലകള്‍ കണ്ട് നിര്‍വൃതിയടയുന്ന വയലിന്റെ മുതലാളി ഇടക്കിടക്ക് എന്നെ കണ്ണ് വെട്ടിച്ചു നോക്കുമ്പോള്‍ ആ തുറിച്ചു നോട്ടത്തിന്റെ ആനന്ദരസം തിരിച്ചറിയാനുള്ള പ്രായം അന്ന് എനിക്കില്ലായിരുന്നു....പക്ഷെ ആ ചേറിനുള്ളില്‍ ജീവന്‍ വയ്ക്കുന്ന ഇളം പച്ച നിറമാര്ന്ന ഞാര്‍ ചെടികള്ക്ക് മുകളില്‍ തൂങ്ങിക്കിടന്ന മുലകളില്‍ ഒരു ജോഡി , വൈകുന്നേരം വിശപ്പടക്കാനുള്ള പലഹാരപ്പൊതിയുമായി ഈ കൈതുമ്പ് പിടിച്ച് നടന്നുപോകുന്ന , ചേറിന്റെ വിയര്പ്പ് മണമുള്ള എന്റെ അമ്മയുടെതായിരുന്നു.. സ്ത്രീ ശരീരങ്ങളില്‍ മിഴികള്‍ കൊണ്ട് സുരതം ചെയ്യുമ്പോള്‍ നെഞ്ചില്‍ തറക്കുന്ന കാരമുള്ളിന്റെ വിഷം കലര്ന്ന വേദന ഞാനാദ്യമായറിഞ്ഞത് ഒരുപക്ഷെ അവിടെ നിന്നുമായിരിക്കണം....
പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ അപ്പനും അമ്മയ്ക്കുമൊപ്പം കയ്യാളായി നിന്ന് ചുറ്റികക്ക് അടിച്ചുപൊട്ടിച്ചിടുന്ന കരിങ്കല്‍ ചീളുകള്‍ ലോറിയിലേക്ക് ചുമന്നിടുമ്പോള്‍ , കുമ്പിട്ടിരുന്നു കൊട്ടയിലേക്ക് കരിങ്കല്‍ ചീളുകള്‍ വാരിയിടുന്ന അമ്മയുടെ മാറിലേക്ക് ചൂഴ്ന്നു നോക്കി ആശ്വാസം കണ്ടെത്തിയിരുന്ന , കരിങ്കല്‍ മിറ്റലിനായി വന്ന നാട്ടുകാരാണ് പിന്നീട് എന്നെ തുറിച്ചുനോട്ടത്തിന്റെ അടുത്ത അദ്ധ്യായം പഠിപ്പിച്ചത്..
നിത്യ ജീവിതത്തിനുള്ള വരുമാനത്തിനായി വിയര്പ്പ് ഒഴുക്കേണ്ടിവരുമ്പോള്‍ നേരിടേണ്ടി വരുന്ന ഇത്തരം തുറിച്ചു നോട്ടങ്ങളെ മനുഷ്യര്‍ കടിച്ചു തുപ്പിയ എല്ലിന്‍ കഷണത്തിന് വേണ്ടി കണ്ണ് ചിമ്മാതെ നമ്മെ നോക്കിയിരിക്കുന്ന കാവല്‍ നായകളോടെന്നപോലെ ദയനീയതയോടുകൂടി കാണണമെന്നു എന്നെ പഠിപ്പിച്ചതും അതേ അമ്മ തന്നെയായിരുന്നു..
താളചുവടുകള്ക്കു ശേഷം സുഹൃത്തുക്കള്‍ വന്നു അവസാന പെഗ്ഗ് കഴിക്കുമ്പോള്‍ നേരം ഒരുപാട് വൈകിയിരുന്നു..ഗ്ലാസ്സിലെ നുരഞ്ഞുപൊന്തുന്ന ലഹരിക്കൊപ്പം അവളുടെ ശരീരവും അപ്പോള്‍ മുറിയിലെ എല്ലാ മേശകളില്‍ നിന്നുമുള്ള ദൃഷ്ടികള്കൊണ്ടു മൂടപ്പെട്ടിരുന്നു..
പോരാനിറങ്ങുമ്പോള്‍ കൂടെ വന്ന സുഹൃത്തു കാണാതെ അവളുടെ കൈകളില്‍ ഞാന്‍ ഒന്നമര്ത്തി പിടിച്ചു. ആവേശം വിരിയിച്ച അവളുടെ കണ്കളില്‍ ഞാന്‍ കണ്ടത് പാടവരമ്പത്തിരുന്ന എട്ടുവയാസ്സുകാരുടെ വയറു നിറക്കാന്‍ മാറത്തേറ്റ നേത്ര സുരതത്തെ വിയര്പ്പു കൊണ്ട് തടഞ്ഞുനിര്‍ത്തിയ അനേകായിരം അമ്മമാരെയാണ്..അമര്ത്തിപ്പിടിച്ച് ആ കയ്യില്‍ ഞാന്‍ ചുരുട്ടി വച്ചത് നാട്ടില്‍ ഒരുപക്ഷെ അവളുടെ വരവിനായി പ്രാര്ഥ്നയോടെ കാത്തിരിക്കുന്ന മറ്റൊരു എട്ടുവയസ്സുകാരനുള്ള ടിപ്പ് മാത്രമായിരുന്നു....
Tuesday, October 29, 2013
നേത്ര സുരതം പഠിപ്പിച്ചത്....
Subscribe to:
Post Comments (Atom)
കഥകളെല്ലാം തന്നെ ഒരു തീമിനോട് ഒരു ചായ്‌വ് പുലര്‍ത്തുന്നുണ്ട്. (കഥയാണെങ്കില്‍)
ReplyDeleteഅജിത്തെട്ടാ.....
Deleteനല്ല കഥ. കുറച്ചു കൂടെ വിശദമായി ,കൂടെ ഒന്ന് രണ്ടു കഥാ പാത്രങ്ങളെയും സൃഷ്ടിച്ചു ഒരു സൂപ്പര്‍ കഥക്കുള്ള സ്കോപ് ഉണ്ട് ഈ വിഷയത്തിന്
ReplyDeleteനന്ദി ചേച്ചി..ശരിയായിരുന്നു..
ReplyDelete