വീടിന്റെ
മുന്നില്‍ തൂക്കിയിട്ടിരുന്ന കോളിംഗ് ബെല്ലില്‍ വിരലമര്ത്തു്മ്പോള്‍
ജനലിന്റെ കര്ട്ടന്‍ മെല്ലെ വകഞ്ഞു മാറ്റി ആ സ്ത്രീ മുറ്റത്തെക്ക്
നോക്കുന്നത് എനിക്ക് കാണാമായിരുന്നു.സുഹൃത്തു പറഞ്ഞതനുസരിച്ച് വണ്ടി
കുറച്ചു ദൂരെ മാറ്റി പാര്ക്ക് ചെയ്ത് സമീപവാസികള്‍ ആരും
ശ്രദ്ധിക്കുന്നില്ലായെന്ന ഉറപ്പിന്മേലാണ് വീടിന്റെ മുറ്റത്തേക്ക്
കയറിചെന്നത്.......
കോളേജില്‍ പോകുമ്പോള്‍ ബുക്കുകള്ക്കിടയില്‍ ഒളിപ്പിച്ച ചെറിയ പുസ്തകങ്ങള്‍ വായിച്ചും പിന്നീട് കൂട്ടുകാരോടോപ്പമിരുന്നു ആസ്വദിച്ച വീഡിയൊ കാസറ്റുകളില്‍ നിന്നുമാണ് ആ കഥകളിലെ നായകനെപ്പോലെ കല്യാണത്തിനു മുന്പ് ഏതെങ്കിലും സ്ത്രീക്കൊപ്പം ഒരു രാത്രി ചിലവഴിക്കണമെന്ന ചിന്ത മനസ്സില്‍ തോന്നി തുടങ്ങിയത്.....
അല്പം സമയത്തിനു ശേഷം അവര്‍ വന്നു വാതില്‍ തുറന്നു അകത്തേക്ക് ക്ഷണിച്ചു. മുഖത്തെ പേടിയും ജിജ്ഞാസയും മറച്ചു വെയ്ക്കുവാനെന്നവണ്ണം കുടിക്കുവാനായി ഒരു ഗ്ലാസ്സ് വെള്ളം ഞാന്‍ ആവശ്യപ്പെട്ടിരുന്നു.. എന്റെ മുഖത്തെ ജാള്യത കണ്ടിട്ടാവണം വെള്ളവുമായി വന്ന ആ സ്ത്രീ തന്നെ ആദ്യം സംസാരിച്ചു തുടങ്ങിയത്...
നാടും വീടും വീട്ടുകാരെയും കുറിച്ച് അവര്‍ വിശദമായി അന്വേഷിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് മനസ്സില്‍ തോന്നാതിരുന്നില്ല ....ഇങ്ങനെയൊരാവശ്യത്തിന് വരുന്നവരോടെന്തിനാണ് ഇവര്‍ ഇത്രമാത്രം ചോദ്യങ്ങള്‍ ആവര്ത്തിക്കുന്നതെന്ന്...കുറച്ച ുനേരത്തെ
മൌനത്തിനുശേഷം നേരിയ രോഷത്തോടെ അവര്‍ എന്നോടായി പറഞ്ഞു....അപ്പനും അമ്മയും
വിയര്പ്പൊ ഴുക്കി കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് നിന്നെപ്പോലെയുള്ള
കുട്ടികളെ പഠിപ്പിക്കാനയക്കുന്നത് അവര്ക്ക് നടക്കാതെ പോയ സ്വപ്‌നങ്ങള്‍
പൂര്ത്തികരിക്കാനാണ്. ആ പണം കൊണ്ട് നിന്നെപ്പോലെയുള്ളവര്‍ ഇവിടെ വന്നു
എന്റെ ശരീരത്തിനു വിലപറയുമ്പോള്‍ ഞാനും നീയും അവരോടു ചെയ്യുന്നത്
പൊറുക്കാനാവാത്ത അപരാധമാണെന്ന് പറഞ്ഞു എന്നെ അവിടെ നിന്നും വീടിനു
വെളിയിലെക്കിറക്കി വിട്ടു.....
റെയില്‍വേ സ്റ്റെഷനുകളിലും ബസ് സ്റ്റാന്റുകളിലും മുല്ലപ്പു ചൂടി ഇണകളെ ആകര്ഷി ക്കുന്ന അനേകം സ്ത്രീകളെ കാണാറുണ്ട്.വാങ്ങിയ പണത്തിനു വൈകാരിക സുഖം അളന്നു തൂക്കി വില്ക്കുന്ന വേശ്യകള്‍ എന്നാ തലക്കെട്ടില്‍ നിന്നും വേറിട്ട് നില്ക്കുന്ന ഈ സ്വഭാവ സവിശേഷതകള്‍ കൊണ്ടാവും ലക്‌ഷ്യം നിറവേറ്റാനാവാതെ തിരികെ പോരേണ്ടി വന്നിട്ടും ആ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ എന്റെ പെഴ്സിനുള്ളില്‍ അവശേഷിച്ചിരുന്നത്....
പിന്നിട് എപ്പോഴൊ ഫോണിലൂടെ വളര്ന്ന സൗഹൃദ സംഭാഷണങ്ങളിലോന്നില്‍ ആ സ്ത്രീ ഒരു കഥ പറഞ്ഞിരുന്നു...ഒരിക്കല്‍ തന്റെ വിയര്പ്പിന്‍റെ ഉപ്പും മണവും രുചിച്ചറിയാന്‍ വിരുന്നു വന്ന ഒരു പതിനെട്ടുകാരന്റെ കഥ.....
പതിനെട്ടാം വയസ്സിലും വീടിന്റെ പിന്നാമ്പുറങ്ങളില്‍ ഉണങ്ങാനിടുന്ന സ്ത്രീകളുടെ അടിവസ്ത്രം കാണുമ്പോള്‍ മനസ്സിനുള്ളില്‍ രതിസുഖം അലതല്ലുന്ന ഒരു ചെറുപ്പക്കാരന്‍.മനസ്സിനുള്ളില്‍ അടിഞ്ഞു കൂടിയ ആ വൈകല്യത്തില്‍ നിന്നും രക്ഷപ്രാപിക്കുവാനത്രേ അന്ന് ഈ ശരീരം തേടി അവനെത്തിയിരുന്നത്....ബാല്യത്തി ല്‍
നിന്നും കൌമാരത്തിലെക്കുള്ള യാത്രയില്‍ എല്ലാ ആണ്കു്ട്ടികളിലും ആദ്യമായ്
ലൈഗികത എന്ന വികാരം മുളയെടുക്കുന്നത് സ്വന്തം കുടുംബ ബന്ധങ്ങളിലുള്ള
സ്ത്രീകളുടെ ശരീര ദര്ശനങ്ങളില്‍ നിന്നുമാണെന്ന് ആ കൌമാരക്കാരന്‍
പറഞ്ഞപ്പോള്‍ തന്നെ സംബന്ധിച്ച് ഭൂമിയില്‍ മനുഷ്യോലപാദനത്തിന്റെ സൃഷ്ടി
രഹസ്യത്തെക്കുറിച്ചുള്ള പുതിയൊരറിവായിരുന്നു..ക്രമേണ ആ വികാരം മുതിര്ന്ന
പ്രയത്തിലുള്ള അന്യ സ്ത്രീകളിലെക്കും തുടര്ന്ന് സമാന പ്രായത്തിലുള്ള
പെണ്കുട്ടികളിലെക്കു പകര്ന്നാടുമ്പോഴേക്കും അവന്‍ കൌമാരത്തില്‍ നിന്നും
യൌവ്വനത്തിലേക്ക് എത്തിയിട്ടുണ്ടാവും, ഭൂമിയില്‍ സൃഷ്ടിയുടെ ചങ്ങലകളില്‍
ഒരു കണ്ണിയാകുവാനെന്നോണം ..നിര്ഭാഗ്യവശാല്‍ ആ പകര്ന്നാട്ടം
നിലച്ചുപോകുന്നവരാകാം ഒരു പക്ഷെ പ്രായഭേദമന്യേ ലൈഗിക കുറ്റങ്ങളില്‍
അകപ്പെട്ടു പോകുന്നതും..
വര്ഷങ്ങള്ക്കു ശേഷമാണ് പ്രൈമറി വിദ്യാര്ഥികളായ മക്കളുമൊന്നിച്ചു ഞാന്‍ ദൂരെയുള്ള റിഹാബിലിറ്റെഷന്‍ സെന്റരിലേക്ക് ഒരു യാത്രപോയത്..വെന്മ നിറഞ്ഞ വസ്ത്രങ്ങളണീഞ്ഞു വീട്ടില്‍ നിന്നു സ്കൂളിലേക്കും അവിടെ നിന്നും വീട്ടിലേക്കും യാത്ര ചെയ്യുന്ന അവരെ സംബന്ധിച്ച് ഈ ലോകം സന്തോഷിക്കുന്നവരുടെയും ചിരിക്കുന്നവരുടെയും മാത്രമായിരുന്നു. എന്നാല്‍ ഭൂമിയില്‍ വേദനകളുടെ മറ്റൊരു ലോകം കൂടിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിനാണ് അങ്ങനെയൊരു യാത്ര തിരഞ്ഞെടുത്തത്..
വാര്ഡ് സൂപ്രണ്ടിന്റെ പെര്മിഷനോടുകൂടി അകത്തളങ്ങളിലൂടെ നടന്നു നീങ്ങുമ്പോള്‍ സ്വന്തം വീടുകളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അടിച്ചിറക്കപ്പെട്ട അനേകം മനുഷ്യ ജന്മങ്ങളെ കണ്ടിരുന്നു.രോഗങ്ങളാല്‍ അവശരായവരും ശാരീരിരിക വൈകല്യങ്ങല്കൊണ്ട് പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെടെണ്ടി വന്നവരും....അതിനിടയിലാണ് , യദൃശ്ചികമായി ആ പഴയ സ്ത്രീയുടെ മുഖം ഞാന്‍ തിരിച്ചറിഞ്ഞത്. ഒരു രാത്രിയുടെ വില ചോദിച്ചതിനു ഒരു മനുഷ്യ ജീവിതത്തിന്റെഞ മുഴുവന്‍ മൂല്യങ്ങള്‍ ചൊല്ലിതന്ന അതേ മുഖം....
പഴയ സ്വഭാവങ്ങള്‍ എല്ലാം നിര്ത്തിയില്ലേയെന്ന എന്റെ ചോദ്യ രൂപത്തിലുള്ള നോട്ടം കണ്ടിട്ടാവണം അവര്‍ തന്നെ ഉത്തരം നല്കി്യിരുന്നു....അതാ ആ കട്ടിലില്‍ കിടക്കുന്ന ശരീരത്തിന്റെ പാതി ചലനമറ്റ ചെറുപ്പക്കാരനെപ്പോലെ ഒരു മകന്‍ എനിക്ക് മുണ്ടായിരുന്നു..അവന്റെ ശരീരത്തിലെ രക്തത്തിന്റെ വിലയ്ക്ക് വേണ്ടിയാണ് അന്ന് എന്റെ ശരീരത്തിലെ വിയര്പ്പിന് ഞാന്‍ വിലയിട്ടത്....അവനെ എന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടപ്പോള്‍ ഈ ശരീരം മറ്റുള്ളവര്‍ ഒഴിവാക്കിയ ഈ അനാഥര്‍ര്ക്കുതവേണ്ടി ഞാന്‍ മാറ്റി വച്ചു......
മക്കളുമായി വീട്ടിലേക്കു തിരിക്കുമ്പോള്‍ മനസ്സ് നിറയെ ചിന്തകളായിരുന്നു..വിയര്പ്പ് വില്ക്കുന്നവരെയും വിയര്പ്പ് ആസ്വദിക്കുന്നവരും തമ്മിലുള്ള അന്തരത്തെക്കുറിച്ച്....
കോളേജില്‍ പോകുമ്പോള്‍ ബുക്കുകള്ക്കിടയില്‍ ഒളിപ്പിച്ച ചെറിയ പുസ്തകങ്ങള്‍ വായിച്ചും പിന്നീട് കൂട്ടുകാരോടോപ്പമിരുന്നു ആസ്വദിച്ച വീഡിയൊ കാസറ്റുകളില്‍ നിന്നുമാണ് ആ കഥകളിലെ നായകനെപ്പോലെ കല്യാണത്തിനു മുന്പ് ഏതെങ്കിലും സ്ത്രീക്കൊപ്പം ഒരു രാത്രി ചിലവഴിക്കണമെന്ന ചിന്ത മനസ്സില്‍ തോന്നി തുടങ്ങിയത്.....
അല്പം സമയത്തിനു ശേഷം അവര്‍ വന്നു വാതില്‍ തുറന്നു അകത്തേക്ക് ക്ഷണിച്ചു. മുഖത്തെ പേടിയും ജിജ്ഞാസയും മറച്ചു വെയ്ക്കുവാനെന്നവണ്ണം കുടിക്കുവാനായി ഒരു ഗ്ലാസ്സ് വെള്ളം ഞാന്‍ ആവശ്യപ്പെട്ടിരുന്നു.. എന്റെ മുഖത്തെ ജാള്യത കണ്ടിട്ടാവണം വെള്ളവുമായി വന്ന ആ സ്ത്രീ തന്നെ ആദ്യം സംസാരിച്ചു തുടങ്ങിയത്...
നാടും വീടും വീട്ടുകാരെയും കുറിച്ച് അവര്‍ വിശദമായി അന്വേഷിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് മനസ്സില്‍ തോന്നാതിരുന്നില്ല ....ഇങ്ങനെയൊരാവശ്യത്തിന് വരുന്നവരോടെന്തിനാണ് ഇവര്‍ ഇത്രമാത്രം ചോദ്യങ്ങള്‍ ആവര്ത്തിക്കുന്നതെന്ന്...കുറച്ച
റെയില്‍വേ സ്റ്റെഷനുകളിലും ബസ് സ്റ്റാന്റുകളിലും മുല്ലപ്പു ചൂടി ഇണകളെ ആകര്ഷി ക്കുന്ന അനേകം സ്ത്രീകളെ കാണാറുണ്ട്.വാങ്ങിയ പണത്തിനു വൈകാരിക സുഖം അളന്നു തൂക്കി വില്ക്കുന്ന വേശ്യകള്‍ എന്നാ തലക്കെട്ടില്‍ നിന്നും വേറിട്ട് നില്ക്കുന്ന ഈ സ്വഭാവ സവിശേഷതകള്‍ കൊണ്ടാവും ലക്‌ഷ്യം നിറവേറ്റാനാവാതെ തിരികെ പോരേണ്ടി വന്നിട്ടും ആ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ എന്റെ പെഴ്സിനുള്ളില്‍ അവശേഷിച്ചിരുന്നത്....
പിന്നിട് എപ്പോഴൊ ഫോണിലൂടെ വളര്ന്ന സൗഹൃദ സംഭാഷണങ്ങളിലോന്നില്‍ ആ സ്ത്രീ ഒരു കഥ പറഞ്ഞിരുന്നു...ഒരിക്കല്‍ തന്റെ വിയര്പ്പിന്‍റെ ഉപ്പും മണവും രുചിച്ചറിയാന്‍ വിരുന്നു വന്ന ഒരു പതിനെട്ടുകാരന്റെ കഥ.....
പതിനെട്ടാം വയസ്സിലും വീടിന്റെ പിന്നാമ്പുറങ്ങളില്‍ ഉണങ്ങാനിടുന്ന സ്ത്രീകളുടെ അടിവസ്ത്രം കാണുമ്പോള്‍ മനസ്സിനുള്ളില്‍ രതിസുഖം അലതല്ലുന്ന ഒരു ചെറുപ്പക്കാരന്‍.മനസ്സിനുള്ളില്‍
വര്ഷങ്ങള്ക്കു ശേഷമാണ് പ്രൈമറി വിദ്യാര്ഥികളായ മക്കളുമൊന്നിച്ചു ഞാന്‍ ദൂരെയുള്ള റിഹാബിലിറ്റെഷന്‍ സെന്റരിലേക്ക് ഒരു യാത്രപോയത്..വെന്മ നിറഞ്ഞ വസ്ത്രങ്ങളണീഞ്ഞു വീട്ടില്‍ നിന്നു സ്കൂളിലേക്കും അവിടെ നിന്നും വീട്ടിലേക്കും യാത്ര ചെയ്യുന്ന അവരെ സംബന്ധിച്ച് ഈ ലോകം സന്തോഷിക്കുന്നവരുടെയും ചിരിക്കുന്നവരുടെയും മാത്രമായിരുന്നു. എന്നാല്‍ ഭൂമിയില്‍ വേദനകളുടെ മറ്റൊരു ലോകം കൂടിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിനാണ് അങ്ങനെയൊരു യാത്ര തിരഞ്ഞെടുത്തത്..
വാര്ഡ് സൂപ്രണ്ടിന്റെ പെര്മിഷനോടുകൂടി അകത്തളങ്ങളിലൂടെ നടന്നു നീങ്ങുമ്പോള്‍ സ്വന്തം വീടുകളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അടിച്ചിറക്കപ്പെട്ട അനേകം മനുഷ്യ ജന്മങ്ങളെ കണ്ടിരുന്നു.രോഗങ്ങളാല്‍ അവശരായവരും ശാരീരിരിക വൈകല്യങ്ങല്കൊണ്ട് പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെടെണ്ടി വന്നവരും....അതിനിടയിലാണ് , യദൃശ്ചികമായി ആ പഴയ സ്ത്രീയുടെ മുഖം ഞാന്‍ തിരിച്ചറിഞ്ഞത്. ഒരു രാത്രിയുടെ വില ചോദിച്ചതിനു ഒരു മനുഷ്യ ജീവിതത്തിന്റെഞ മുഴുവന്‍ മൂല്യങ്ങള്‍ ചൊല്ലിതന്ന അതേ മുഖം....
പഴയ സ്വഭാവങ്ങള്‍ എല്ലാം നിര്ത്തിയില്ലേയെന്ന എന്റെ ചോദ്യ രൂപത്തിലുള്ള നോട്ടം കണ്ടിട്ടാവണം അവര്‍ തന്നെ ഉത്തരം നല്കി്യിരുന്നു....അതാ ആ കട്ടിലില്‍ കിടക്കുന്ന ശരീരത്തിന്റെ പാതി ചലനമറ്റ ചെറുപ്പക്കാരനെപ്പോലെ ഒരു മകന്‍ എനിക്ക് മുണ്ടായിരുന്നു..അവന്റെ ശരീരത്തിലെ രക്തത്തിന്റെ വിലയ്ക്ക് വേണ്ടിയാണ് അന്ന് എന്റെ ശരീരത്തിലെ വിയര്പ്പിന് ഞാന്‍ വിലയിട്ടത്....അവനെ എന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടപ്പോള്‍ ഈ ശരീരം മറ്റുള്ളവര്‍ ഒഴിവാക്കിയ ഈ അനാഥര്‍ര്ക്കുതവേണ്ടി ഞാന്‍ മാറ്റി വച്ചു......
മക്കളുമായി വീട്ടിലേക്കു തിരിക്കുമ്പോള്‍ മനസ്സ് നിറയെ ചിന്തകളായിരുന്നു..വിയര്പ്പ് വില്ക്കുന്നവരെയും വിയര്പ്പ് ആസ്വദിക്കുന്നവരും തമ്മിലുള്ള അന്തരത്തെക്കുറിച്ച്....
ഗണികയായ് തന്നെയെന്നെ ഗണിയ്ക്കയാവാം....(‘കരുണ’യില്‍ നിന്ന്)
ReplyDelete