ഭാര്യയും
കുട്ടിയുമായി ആശുപത്രിയിലേക്ക് യാത്ര ചെയ്തത് വിദ്യാര്‍ഥികളെയും കൊണ്ട്
തിങ്ങി നിറഞ്ഞ ഒരു സര്‍ക്കാര്‍ ബസിലായിരുന്നു.ബസിനുള്ളില്‍ സ്ത്രീകളുടെ
ശരീരത്തില്‍ മുട്ടി ഉരസി രസിക്കാനായി തിരക്ക് കൂട്ടുന്ന ഒരു പറ്റം
ചെറുപ്പക്കാര്‍.പുസ്തകക്കെട്ടുകളുമായി
സീറ്റിന്റെ കമ്പിയില്‍ പിടിച്ചു ചേര്‍ന്ന് നില്ക്കു ന്ന സ്കൂള്‍
കുട്ടികളും തിരക്കിനിടയിലും പുതിയതായി റിലീസ് ചെയ്ത സിനിമയെക്കുറിച്ച്
അവലോകനം ചെയ്യുന്ന കോളേജു വിദ്യര്ത്ഥിികളുമൊക്കെ വളരെ നാളുകള്‍ക്കു ശേഷം
ഒരു നീണ്ട യാത്ര ചെയ്യുന്ന എന്നെ പഴയകാല കോളേജു ജീവിതം ഓര്‍മപ്പെടുത്തി.
ഇതിനിടയില്‍ ഏതോ ഒരു വിരുതന്റെ കരവിരുതില്‍ അലോരസപ്പെടുന്ന ഒരു സ്ത്രീ പിന്നിലേക്ക് നോക്കി ചെറുപ്പക്കാരെ ഒന്നാകെ ചീത്ത പറയുന്നുണ്ടായിരുന്നു.
ശല്യം സഹിക്ക വയ്യതാവുമ്പോള്‍ സ്ത്രീകള്‍ പറയുന്ന ഈ വാചകങ്ങള്‍ക്ക് വര്‍ഷങ്ങളായിട്ടും ഒരു മാറ്റവുമില്ലല്ലോയെന്നു ഞാന്‍ അതിശയത്തോടുകൂടി ചിന്തിക്കുമ്പോള്‍ ഈ സംഭവം എന്നെ ഒരിരുപതു വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയി...
അന്ന് ഇപ്പോഴുള്ളിടത്തോളം ബസുകള്‍ ഇല്ലായെന്നതിനാല്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞാണ് എപ്പോഴും യാത്ര ചെയ്യേണ്ടി വരിക..
ആന വണ്ടിയില്‍ കയറിയാല്‍ ഏറ്റവും പിന്നിലെ നീളമുള്ള സീറ്റിലായിരുന്നു സ്ഥിരമായി ഇരിക്കാറുള്ളത്. അതിനുള്ള കാരണം മുന്നിലുള്ള സീറ്റുകളില്‍ സ്ത്രീകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ ബാക്കിയുള്ളവര്‍ ഇരിക്കുക പിന്നിലുള്ള ഈ സീറ്റിലായിരിക്കും..
പതിവ് പോലെ നേരെത്തെ തന്നെ ബസ് സ്റാണ്ടില്‍ എത്തി കയ്യിലിരുന്ന ബുക്ക് പിന് സീറ്റില്‍ വച്ചു സീറ്റ് റിസര്‍വ് ചെയ്തു വെളിയില്‍ ഇറങ്ങി പുറം കാഴ്ചകള്‍ കണ്ടു മാറി നില്ക്കും ..വണ്ടി പോകാനൊരുങ്ങുമ്പോള്‍ ഓടി വന്നു ബുക്ക് എടുത്തു മാറ്റി അവിടെ ഇരിക്കുകയാണ് പതിവ്.
അന്ന് എന്റെ സമീപമുള്ള സീറ്റില്‍ ഇടം പിടിച്ചത് കാണുവാന്‍ അത്ര മോശമല്ലാത്ത സാരിയുടുത്ത ഒരു സ്ത്രീ ആയിരുന്നു.അവരുടെ തോളത്തു ഉറങ്ങി കിടന്നിരുന്ന കൊച്ചു കുഞ്ഞിനെ വെളുത്ത നീളമുള്ള ഒരു ടവ്വല്കൊണ്ട് തലവരെ മൂടിപുതപ്പിച്ചിരുന്നു....കാറ്റത്ത്
പറന്നു പോകാന്‍ ശ്രമിക്കുന്ന ആ വെള്ളനിറമുള്ള ടവ്വല്‍
അവിടെത്തന്നെയുണ്ടെന്നു ഇടയ്ക്കിടയ്ക്ക് അവര്‍ ഉറപ്പു
വരുത്തുമുണ്ടായിരുന്നു..
ദൈന്യത നിറഞ്ഞ ആ സ്ത്രീയുടെ മുഖത്തേക്കാള്‍ കൌമാരക്കാരനായ എന്നെ ഏറെ രസിപ്പിച്ചത് ചുക്കി ചുളിഞ്ഞ അവരുടെ സാരിയും അടുക്കില്ലാതെ വാരി ചുറ്റിയ ഡ്രസ്സിംഗ് രീതിയുമായിരുന്നു. ബസ് സ്റ്റാന്റില്‍ നിന്നും ഇറങ്ങി ഒന്ന് രണ്ടു കിലോമീറ്റര്‍ കഴിഞ്ഞ് വീതി കുറഞ്ഞ ഇടവഴിയിലൂടെ പ്രവേശിക്കാറായി..പിന്നീടു അങ്ങോട്ടേക്ക് റോഡില്‍ വളവുകളുടെ എണ്ണം കൂടുതലാണ്. ഒരു കൈ തന്റെ കുഞ്ഞിന്റെ ദേഹത്തിട്ട ടവ്വലില്‍ അമര്‍ത്തിപിടിച്ചു യാത്ര ചെയ്യുന്നതിനാല്‍ ഓരോ വളവിലും ആ സ്ത്രീ എന്നെ ശരീരത്തിലേക്ക് ചരിഞ്ഞു വീഴുന്നുണ്ടായിരുന്നു..
ഒരു സാധാരണ കൌമാരക്കാരന് എന്ന നിലയില്‍ അവരുടെ ശരീരത്തിലെ ഓരോ സ്പര്ശനനവും എന്നെ പറഞ്ഞറിയിക്കാനാവാത്ത ഒരു വൈകാരിക സുഖത്തിലേക്ക് എത്തിച്ചു. ആ സുഖത്തിന്റെ പ്രതിഫലനം എന്നോണം ഞാന്‍ എന്റെ കൈമുട്ട് അവരുടെ മൃദുലമാര്ന്ന ഇടുപ്പില്‍ ചേര്‍ത്തു വച്ചിരുന്നു...ഓരോ സ്പര്ശനത്തിലും അവര്‍ കണ്ണുകളടച്ച് നിശബ്ദമായിരുന്നത് കൌമാരക്കാരനായ എന്റെ പൌരുഷത്തിന് മുന്നില്‍ അവര്‍ പരവശയായി എന്ന തോന്നല്‍ ഉളവാക്കി . കൂടുതല്‍ ആവേശം ഉണര്ന്നരപ്പോഴേക്കും ആ സ്ത്രീക്കും കുഞ്ഞിനും ഇറങ്ങാനുള്ള സ്ഥലം എത്തിയിരുന്നു.
പൂത്തു നിന്ന ഒരു കൊന്നമരം പിന്നിട്ടു തൊട്ടടുത്തുള്ള ഒരു കൊച്ചു വീടിന്റെ മുന്നിലായാണ് വണ്ടി നിര്ത്തി്യത്. ആ സ്ത്രീയും കുഞ്ഞും എത്തുന്നത് പ്രതീക്ഷിച്ചാവണം കുറച്ചാളുകള്‍ അവിടെ കൂടി നിന്നിരുന്നു.
ബസ് നിര്‍ത്തിയതും താഴെ ഇറങ്ങിയ ആ സ്ത്രീ എന്റെ പോന്നു മോനെയെന്നു വിളിച്ചു ഉയര്‍ന്ന് ശബ്ദത്തില്‍ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു ഉറക്കെ കരയുകയായിരുന്നു..
ഒന്നും മനസ്സിലാവാത്ത ബസിനുള്ളില്‍ നിന്നും യാത്രക്കാര്‍ എല്ലാവരും അവരെ ഉറ്റു നോക്കുമ്പോള്‍ ഡ്രൈവര്‍ ബസ് സൈഡിലേക്കു അല്പം ഒതുക്കിയിട്ടു കാര്യങ്ങള്‍ തിരക്കുകയായിരുന്നു....
ഒന്നര വയസ്സായ തന്റെ കുഞ്ഞിനു ന്യുമോണിയ കൂടിയതിനാല്‍ അ സ്ത്രീ തന്റെ കുഞ്ഞിനേയും കൊണ്ട് സിറ്റിയിലേക്കുള്ള ആശുപത്രിയില്‍ പോയതായിരുന്നു.എന്നാല്‍ ബസില്‍ നിന്നും ഇറങ്ങി ആശുപത്രിയില്‍ എത്തും മുന്‍പേ ആ കുഞ്ഞു അവരുടെ മടിയില്‍ കിടന്നു മരണമടഞ്ഞിരുന്നു.
തിരിച്ചു പോരുവാനായി ടാക്സി വിളിക്കുവാന്‍ പണം ഇല്ലാതിരുന്ന ആ സ്ത്രീക്ക് തിരികെ വരുവാന്‍ ബസ് അല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ലായിരുന്നു.
മരിച്ച കുട്ടിയുമായി ബസില്‍ യാത്ര ചെയ്യാന്‍ ബസ് ജീവനക്കാര്‍ സമ്മതിക്കില്ല എന്നറിയാമായിരുന്ന ആ അമ്മ തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്തു കിടത്തി ഉറങ്ങുന്നതുപോലെ കയ്യിലിരുന്ന വെള്ള ടവ്വല്‍ ഇട്ടു പുതപ്പിക്കുകയായിരുന്നു. ഉള്ളില്‍ ആര്ത്തി്രമ്പിയ കണ്ണീര്‍ക്കടല്‍ തന്റെ ക൯പോളകളില്‍ തടഞ്ഞു നിര്‍ത്തി ആ സ്ത്രീ ഇത്രയും ദൂരം യാത്ര ചെയ്തത് സമീപത്തിരുന്ന ഞാനൊ മറ്റുള്ളവരുമോ അറിഞ്ഞിരുന്നില്ല..
വെളുത്ത ടവ്വല്‍ മാറ്റിയപ്പോള്‍ ആ കുരുന്നിന്റെ മുഖം ബസില്‍ ഇരുന്നു കൊണ്ട് ഞാനുള്പ്പെ്ട്ട യാത്രക്കാര്‍ വീക്ഷിക്കുമ്പോള്‍ അവന്റെ കുഞ്ഞുകൈവിരല്‍ ചുണ്ടുകള്ക്കി ടയില്‍ അമര്ന്നിരിക്കുകയായിരുന്നു..
അവിടെ നിന്നും മുന്നോട്ടു യാത്ര ചെയ്യുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും ഒഴുകിയെത്തിയ കണ്ണ് നീരുകളില്‍ നിന്നും ഒരു സത്യം ഞാന്‍ മനസ്സിലാക്കി..ഈ ഭൂമിയില്‍ ഓരോ മനുഷ്യരും യാത്ര ചെയ്യുന്നത് അവരുടെ മനസ്സില്‍ താങ്ങാനാവാത്ത പല വേദനകളും പേറിയാണ്. അവരുടെ ശരീരത്തില്‍ മുട്ടിയുരുമി വൈകാരികത ആസ്വദിച്ചു യാത്ര ചെയ്യുന്ന കൌമാരകാലത്തെ അറിവില്ലായ്മയെ ഞാന്‍ മനസ്സാല്‍ ശപിച്ചു.,
ഉള്ളില്‍ തിരതല്ലിയ കണ്ണീര്ക്കടലിനെ കണ്പോളകളില് തടഞ്ഞു നിര്‍ത്തി യാത്ര ചെയ്ത ആ അമ്മയും കുഞ്ഞും എന്നെ പഠിപ്പിച്ചത് ഒരു പുതിയപാഠമായിരുന്നു..
ഇന്നു സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നെറുകയില്‍ മുത്തം നല്കുമ്പോള് ഞാന്‍ അറിയുന്നു ജീവനറ്റ മകനുമായി മണിക്കൂറുകള്‍ തനിയെ യാത്ര ചെയ്യേണ്ടി വന്ന ആ അമ്മ അനുഭവിച്ചിരുന്ന വേദന..
ഇതിനിടയില്‍ ഏതോ ഒരു വിരുതന്റെ കരവിരുതില്‍ അലോരസപ്പെടുന്ന ഒരു സ്ത്രീ പിന്നിലേക്ക് നോക്കി ചെറുപ്പക്കാരെ ഒന്നാകെ ചീത്ത പറയുന്നുണ്ടായിരുന്നു.
ശല്യം സഹിക്ക വയ്യതാവുമ്പോള്‍ സ്ത്രീകള്‍ പറയുന്ന ഈ വാചകങ്ങള്‍ക്ക് വര്‍ഷങ്ങളായിട്ടും ഒരു മാറ്റവുമില്ലല്ലോയെന്നു ഞാന്‍ അതിശയത്തോടുകൂടി ചിന്തിക്കുമ്പോള്‍ ഈ സംഭവം എന്നെ ഒരിരുപതു വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയി...
അന്ന് ഇപ്പോഴുള്ളിടത്തോളം ബസുകള്‍ ഇല്ലായെന്നതിനാല്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞാണ് എപ്പോഴും യാത്ര ചെയ്യേണ്ടി വരിക..
ആന വണ്ടിയില്‍ കയറിയാല്‍ ഏറ്റവും പിന്നിലെ നീളമുള്ള സീറ്റിലായിരുന്നു സ്ഥിരമായി ഇരിക്കാറുള്ളത്. അതിനുള്ള കാരണം മുന്നിലുള്ള സീറ്റുകളില്‍ സ്ത്രീകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ ബാക്കിയുള്ളവര്‍ ഇരിക്കുക പിന്നിലുള്ള ഈ സീറ്റിലായിരിക്കും..
പതിവ് പോലെ നേരെത്തെ തന്നെ ബസ് സ്റാണ്ടില്‍ എത്തി കയ്യിലിരുന്ന ബുക്ക് പിന് സീറ്റില്‍ വച്ചു സീറ്റ് റിസര്‍വ് ചെയ്തു വെളിയില്‍ ഇറങ്ങി പുറം കാഴ്ചകള്‍ കണ്ടു മാറി നില്ക്കും ..വണ്ടി പോകാനൊരുങ്ങുമ്പോള്‍ ഓടി വന്നു ബുക്ക് എടുത്തു മാറ്റി അവിടെ ഇരിക്കുകയാണ് പതിവ്.
അന്ന് എന്റെ സമീപമുള്ള സീറ്റില്‍ ഇടം പിടിച്ചത് കാണുവാന്‍ അത്ര മോശമല്ലാത്ത സാരിയുടുത്ത ഒരു സ്ത്രീ ആയിരുന്നു.അവരുടെ തോളത്തു ഉറങ്ങി കിടന്നിരുന്ന കൊച്ചു കുഞ്ഞിനെ വെളുത്ത നീളമുള്ള ഒരു ടവ്വല്കൊണ്ട് തലവരെ മൂടിപുതപ്പിച്ചിരുന്നു....കാറ്റ
ദൈന്യത നിറഞ്ഞ ആ സ്ത്രീയുടെ മുഖത്തേക്കാള്‍ കൌമാരക്കാരനായ എന്നെ ഏറെ രസിപ്പിച്ചത് ചുക്കി ചുളിഞ്ഞ അവരുടെ സാരിയും അടുക്കില്ലാതെ വാരി ചുറ്റിയ ഡ്രസ്സിംഗ് രീതിയുമായിരുന്നു. ബസ് സ്റ്റാന്റില്‍ നിന്നും ഇറങ്ങി ഒന്ന് രണ്ടു കിലോമീറ്റര്‍ കഴിഞ്ഞ് വീതി കുറഞ്ഞ ഇടവഴിയിലൂടെ പ്രവേശിക്കാറായി..പിന്നീടു അങ്ങോട്ടേക്ക് റോഡില്‍ വളവുകളുടെ എണ്ണം കൂടുതലാണ്. ഒരു കൈ തന്റെ കുഞ്ഞിന്റെ ദേഹത്തിട്ട ടവ്വലില്‍ അമര്‍ത്തിപിടിച്ചു യാത്ര ചെയ്യുന്നതിനാല്‍ ഓരോ വളവിലും ആ സ്ത്രീ എന്നെ ശരീരത്തിലേക്ക് ചരിഞ്ഞു വീഴുന്നുണ്ടായിരുന്നു..
ഒരു സാധാരണ കൌമാരക്കാരന് എന്ന നിലയില്‍ അവരുടെ ശരീരത്തിലെ ഓരോ സ്പര്ശനനവും എന്നെ പറഞ്ഞറിയിക്കാനാവാത്ത ഒരു വൈകാരിക സുഖത്തിലേക്ക് എത്തിച്ചു. ആ സുഖത്തിന്റെ പ്രതിഫലനം എന്നോണം ഞാന്‍ എന്റെ കൈമുട്ട് അവരുടെ മൃദുലമാര്ന്ന ഇടുപ്പില്‍ ചേര്‍ത്തു വച്ചിരുന്നു...ഓരോ സ്പര്ശനത്തിലും അവര്‍ കണ്ണുകളടച്ച് നിശബ്ദമായിരുന്നത് കൌമാരക്കാരനായ എന്റെ പൌരുഷത്തിന് മുന്നില്‍ അവര്‍ പരവശയായി എന്ന തോന്നല്‍ ഉളവാക്കി . കൂടുതല്‍ ആവേശം ഉണര്ന്നരപ്പോഴേക്കും ആ സ്ത്രീക്കും കുഞ്ഞിനും ഇറങ്ങാനുള്ള സ്ഥലം എത്തിയിരുന്നു.
പൂത്തു നിന്ന ഒരു കൊന്നമരം പിന്നിട്ടു തൊട്ടടുത്തുള്ള ഒരു കൊച്ചു വീടിന്റെ മുന്നിലായാണ് വണ്ടി നിര്ത്തി്യത്. ആ സ്ത്രീയും കുഞ്ഞും എത്തുന്നത് പ്രതീക്ഷിച്ചാവണം കുറച്ചാളുകള്‍ അവിടെ കൂടി നിന്നിരുന്നു.
ബസ് നിര്‍ത്തിയതും താഴെ ഇറങ്ങിയ ആ സ്ത്രീ എന്റെ പോന്നു മോനെയെന്നു വിളിച്ചു ഉയര്‍ന്ന് ശബ്ദത്തില്‍ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു ഉറക്കെ കരയുകയായിരുന്നു..
ഒന്നും മനസ്സിലാവാത്ത ബസിനുള്ളില്‍ നിന്നും യാത്രക്കാര്‍ എല്ലാവരും അവരെ ഉറ്റു നോക്കുമ്പോള്‍ ഡ്രൈവര്‍ ബസ് സൈഡിലേക്കു അല്പം ഒതുക്കിയിട്ടു കാര്യങ്ങള്‍ തിരക്കുകയായിരുന്നു....
ഒന്നര വയസ്സായ തന്റെ കുഞ്ഞിനു ന്യുമോണിയ കൂടിയതിനാല്‍ അ സ്ത്രീ തന്റെ കുഞ്ഞിനേയും കൊണ്ട് സിറ്റിയിലേക്കുള്ള ആശുപത്രിയില്‍ പോയതായിരുന്നു.എന്നാല്‍ ബസില്‍ നിന്നും ഇറങ്ങി ആശുപത്രിയില്‍ എത്തും മുന്‍പേ ആ കുഞ്ഞു അവരുടെ മടിയില്‍ കിടന്നു മരണമടഞ്ഞിരുന്നു.
തിരിച്ചു പോരുവാനായി ടാക്സി വിളിക്കുവാന്‍ പണം ഇല്ലാതിരുന്ന ആ സ്ത്രീക്ക് തിരികെ വരുവാന്‍ ബസ് അല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ലായിരുന്നു.
മരിച്ച കുട്ടിയുമായി ബസില്‍ യാത്ര ചെയ്യാന്‍ ബസ് ജീവനക്കാര്‍ സമ്മതിക്കില്ല എന്നറിയാമായിരുന്ന ആ അമ്മ തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്തു കിടത്തി ഉറങ്ങുന്നതുപോലെ കയ്യിലിരുന്ന വെള്ള ടവ്വല്‍ ഇട്ടു പുതപ്പിക്കുകയായിരുന്നു. ഉള്ളില്‍ ആര്ത്തി്രമ്പിയ കണ്ണീര്‍ക്കടല്‍ തന്റെ ക൯പോളകളില്‍ തടഞ്ഞു നിര്‍ത്തി ആ സ്ത്രീ ഇത്രയും ദൂരം യാത്ര ചെയ്തത് സമീപത്തിരുന്ന ഞാനൊ മറ്റുള്ളവരുമോ അറിഞ്ഞിരുന്നില്ല..
വെളുത്ത ടവ്വല്‍ മാറ്റിയപ്പോള്‍ ആ കുരുന്നിന്റെ മുഖം ബസില്‍ ഇരുന്നു കൊണ്ട് ഞാനുള്പ്പെ്ട്ട യാത്രക്കാര്‍ വീക്ഷിക്കുമ്പോള്‍ അവന്റെ കുഞ്ഞുകൈവിരല്‍ ചുണ്ടുകള്ക്കി ടയില്‍ അമര്ന്നിരിക്കുകയായിരുന്നു..
അവിടെ നിന്നും മുന്നോട്ടു യാത്ര ചെയ്യുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും ഒഴുകിയെത്തിയ കണ്ണ് നീരുകളില്‍ നിന്നും ഒരു സത്യം ഞാന്‍ മനസ്സിലാക്കി..ഈ ഭൂമിയില്‍ ഓരോ മനുഷ്യരും യാത്ര ചെയ്യുന്നത് അവരുടെ മനസ്സില്‍ താങ്ങാനാവാത്ത പല വേദനകളും പേറിയാണ്. അവരുടെ ശരീരത്തില്‍ മുട്ടിയുരുമി വൈകാരികത ആസ്വദിച്ചു യാത്ര ചെയ്യുന്ന കൌമാരകാലത്തെ അറിവില്ലായ്മയെ ഞാന്‍ മനസ്സാല്‍ ശപിച്ചു.,
ഉള്ളില്‍ തിരതല്ലിയ കണ്ണീര്ക്കടലിനെ കണ്പോളകളില് തടഞ്ഞു നിര്‍ത്തി യാത്ര ചെയ്ത ആ അമ്മയും കുഞ്ഞും എന്നെ പഠിപ്പിച്ചത് ഒരു പുതിയപാഠമായിരുന്നു..
ഇന്നു സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നെറുകയില്‍ മുത്തം നല്കുമ്പോള് ഞാന്‍ അറിയുന്നു ജീവനറ്റ മകനുമായി മണിക്കൂറുകള്‍ തനിയെ യാത്ര ചെയ്യേണ്ടി വന്ന ആ അമ്മ അനുഭവിച്ചിരുന്ന വേദന..
വല്ലാത്ത ഒരു ഫീലിംഗ്, ഇത് വായിച്ചിട്ട്.
ReplyDeleteവീണ്ടും വന്നു പ്രോത്സാഹനം തന്നതിന് വളരെ നന്ദി അജിത്തെട്ടാ...
ReplyDeleteനല്ല ത്രെഡ്
ReplyDeleteനന്ദിയുണ്ട് സുഹൃത്തേ വീണ്ടുംവരികാ..
Deleteസജിയുടെ വായിച്ചതില്‍ കണ്ണ് നിറയിച്ച ഒന്ന്! ഇതൊരു കഥയാണോ അനുഭവം ആണോ എന്നൊന്നും അറിയില്ല -പക്ഷെ ഇങ്ങനെയും ഉണ്ട്, നമുക്കിടയില്‍. ഇനിയും ഇനിയും എഴുതാന്‍ ആശംസകള്‍
ReplyDeleteനന്ദി സുഹൃത്തേ..ഓരോ മനുഷ്യരും അവരുടെ ഓരോ ശ്വാസവും ഓരോ കഥകളാണ്..
ReplyDelete"ഈ ഭൂമിയില്‍ ഓരോ മനുഷ്യരും യാത്ര ചെയ്യുന്നത് അവരുടെ മനസ്സില്‍ താങ്ങാനാവാത്ത പല വേദനകളും പേറിയാണ്. അവരുടെ ശരീരത്തില്‍ മുട്ടിയുരുമി വൈകാരികത ആസ്വദിച്ചു യാത്ര ചെയ്യു"ന്നു പലരും. അവർ അറിഞ്ഞ്ഞ്ഞും അറിയാതെയും, അറിഞ്ഞ്ഞ്ഞില്ലെന്നു നടിച്ചും ഒക്കെ ആയി.
ReplyDeleteകഥ യുടെ ആത്മാ വാണ് ഈ ചിന്ത. ഇനിയും ഹൃദയമുള്ള നല്ല ചിന്തകൾ ദൈവം നല്കട്ടെ.
നന്ദി ചേച്ചി
ReplyDelete