വാള്‍സ്ട്രീറ്റിലെ
പൊങ്ങി താഴുന്ന ഗ്രാഫുപോലെ
ഉയര്‍ന്നു താഴുമ്പോള്‍
അവള്‍ പറഞ്ഞു
നീയൊരു കാളകൂറ്റന്‍....
പാതി ചാരിയ വാതില്‍പ്പഴുതിലൂടെ
ഇരുളിന്‍റെ മറവില്‍
പതിയെ നടന്നകലുമ്പോള്‍
നാട്ടാര് പറഞ്ഞു
നീയൊരു പെരുച്ചാഴി......
അന്തിമയങ്ങുന്നേരം
രണ്ടു കുപ്പി കാലിയാക്കി
വഴി വക്കില്‍ കിടക്കുമ്പോള്‍
നാട്ടാര് പറഞ്ഞു
നീയൊരു പെരുപാമ്പ്
ഒരേ സമയം ഞാന്‍
കാളയും എലിയും,സര്‍പ്പവുമാണന്നു
നിങ്ങള്‍ പറയുമ്പോള്‍.......
ഞാനും നിങ്ങടെ ദൈവമല്ലേ..
പൂജ്യനായ ദൈവം....
This comment has been removed by the author.
ReplyDeleteകാളക്കൂറ്റന്‍
ReplyDeleteപെരുച്ചാഴി
പെരുമ്പാമ്പ്
ദൈവം
അവതാരപ്പെരുമകള്‍!
മനുഷ്യന്റെ ദൈവകൊലം...അല്ലെ അജിത്തെട്ടാ..
ReplyDelete