Monday, May 27, 2013

ക്യാമ്പസ് കഥകള്‍

 


 
ഫാദര് ജോര്ജിന്റെ  കൈകള് കോര്ത്ത് കോളേജിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോള് ഷിപ്പിനുള്ളിലെ പാര്ട്ടി ഹാളിലൂടെ പ്രണയിച്ചു നടക്കുന്ന ടൈറ്റാനിക് സിനിമയിലെ ജാക്കിനെയും റോസിനെയും ആണ് എനിക്ക് ഓര്മവന്നത്....ഇടനാഴിയില് ഒരുപണിയുമില്ലാതെ , ആരെയോ പ്രതീഷിക്കുന്നുവെന്ന വ്യാജേന നില്ക്കുന്ന വിദ്യാര്ത്ഥികളുടെ മുന്പിലൂടെ.....ഒരു VIP –യെ പോലെ ഞങ്ങള് നടന്നു നീങ്ങുമ്പോള് അസൂയയോടെ അവറ്റകളുടെ മിഴികള് എന്നെ പിന്തുടരുന്നുണ്ടായിരുന്നു.
ഫാദര് ജോര്ജ് ഞങ്ങളുടെ കൊളെജിലെ ഫ്ലുയിഡ് മെക്കാനിക്സ് എന്നാ വിഷയത്തിന്റെ ആധ്യാപകന് ആയിരുന്നു.... കൊളെജിലെ പാതിരിയായ ഏക  ആധ്യാപകന്‍.....പതിവുപോലെ ഒന്നാം നിലയിലെ 101-നമ്പര് ഡ്രോയിംഗ് ഹാളില് ഇന്റെര്ണല് എക്സാം നടക്കുന്നു .ബുജികള് ഒരുവട്ടം കൂടി പുസ്തകം മറിച്ചു നോക്കുന്ന തിരക്കിലാണ്.ഒരു കൂട്ടം.. മേശമേല് പൂര്വ്വികര് അവശേഷിച്ചുപോയ വാചകങ്ങള് ബ്ലേഡിന് ചുരണ്ടി പുതിയ വാക്യങ്ങള് എഴുതി പിടിപ്പിക്കുന്നു..  മറ്റൊരുകൂട്ടം എഴുതി തയ്യാറാക്കിയ തുണ്ടുകള് പന്റ്സിനുള്ളിലും ഷര്ട്ടിന്റെ കൈമാടക്കുകളിലും നിക്ഷേപിക്കുന്നു...അതുവരെ ജട്ടിയിടാത്ത എന്റെ സഹാമുറിയന്മാരായ   ദാസും വിജയനും   ദിവസങ്ങളില് മാത്രമാണ് ജട്ടിയിടുന്നത്.....തുണ്ട് ഒളിപ്പിക്കുവാനുള്ള അടിഷണല് സ്ഥലത്തിനുവേണ്ടി .....ഈയുള്ളവന് എക്സാം ഹാളിന്റെ ഏറ്റവും പിന്നിലുള്ള ജനലിനോട് ചേര്ന്നുള്ള സീറ്റില് ഇടം പിടിച്ചു.
എക്സാം മുറക്ക് നടന്നുകൊന്ടെയിരുന്നു...ബുജികള് ടെന്ന്ഷനുകൊണ്ട് പരീക്ഷ എഴുതുമ്പോള് മറ്റു വിരുതന്മാര് തുണ്ടിനായി ജട്ടിക്കുള്ളിലും ഷൂവിനിടയിലും പരതുന്നു.
മറ്റൊന്നും ചെയ്യുവാന് ഇല്ലാത്തതുകൊണ്ട് ...ഞാന് ചോദ്യങ്ങള് ഒരു പേപ്പറില് എഴുതി ..ചുരുട്ടി ശ്രീശാന്ത് ബൌള് ചെയ്യുന്നതുപോലെ ജനലിലൂടെ വെളിയിലേക്ക് വലിച്ചെറിഞ്ഞു...
പരിക്ഷ കഴിയാന് അഞ്ചു മിനിട്ട് ബാക്കി നില്ക്കെ ഫാദര് ജോര്ജ് ഉത്തര കടലാസുകള് ശേഖരിക്കാന് തുടങ്ങി...
കടിഞ്ഞൂല് പ്രസവം കഴിഞ്ഞ ഗര്ഭണിയുടെ മുഖഭാവത്തോടെ ബുജികള് ഇരിപ്പടത്തില് നിന്നും തല നീട്ടി തുടങ്ങി..തുണ്ട് തപ്പി ജട്ടിയുടെ ഇലസ്ടിക് പൊട്ടിയിട്ടും  ദാസും വിജയനും  അത് വകവയ്ക്കാതെ എഴുതികൊന്ടെയിരിക്കുന്നു..പെരിന്തല്‍മണ്ണ   അളിയന് അപ്പോളും ..അടിച്ചിട്ട കോഴിക്കൂടിനു മുന്നില്‍  വെള്ളമിറക്കുന്ന കുറുക്കനെപ്പോലെ ....സൈഡിലുള്ള ബുജിയുടെ ഉത്തരക്കടലാസില് നോക്കിയിരിക്കുന്നു...
പെട്ടെന്ന് ജനലിലൂടെ ഒരു ശബ്ദം...ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതാ ഒരുകെട്ട്‌ ഉത്തരകടലസുകള്‍ ജനലഴിക്കുള്ളിലൂടെ പറന്നു വരുന്നു..(നാല് ജനലുകളില്കൂടി അകത്തേക്കെറിയേണ്ട പത്തു പതിനഞ്ചു പേരുടെ ഉത്തരക്കടലാസ്സുകള്‍ ആ ദ്രോഹി ഒരുമിച്ചു ഞാനിരിക്കുന്ന ജനലിലൂടെ അകെതെക്കിട്ടു... )
അവയില്‍ നിന്ന് എന്റെ പേരിലുള്ള ഉത്തരകടലാസ്സ് ഞാന്‍ ദൃതഗതിയില്‍  തിരഞ്ഞുപിക്കവേ ....അതാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു....എന്റെ മുന്‍പില്‍ .....ഫാദര്‍ ജോര്‍ജ്.... ഒരു നിമിഷം അദ്ദേഹവും..ശങ്കിച്ചുപോയി..ഇതില്‍ ഏതാണ്..ശരിയായ ഉത്തര കടലാസ് .....
പാക്കിസ്ഥാന്‍ തീവ്രവാദിയുടെ കയ്യില്‍ അകപ്പെട്ട ഇന്ത്യാക്കരനെപ്പോലെ അദ്ദേഹം എന്റെ കയ്യില്‍ പിടിച്ചു വലിച്ചു എക്സാം ഹാളിന്റെ പുറത്തേക്കു....കൊളെജിന്റെ ഇടനാഴിയിലൂടെ സ്റ്റാഫ്‌ റൂമിലേക്ക്‌ നടക്കുമ്പോള്‍ അയാള്‍ എന്റെ ചെവിയില്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.....*ഒന്നുമല്ലെങ്കിലും നീയൊരു ക്രിസ്ത്യനിയല്ലെടാ...നസ്രാണികളെ നാണംകെടുത്താന്‍ ഉണ്ടായാ സാത്താന്റെ പുത്രാ.*
 ഇടനാഴിയില് ഒരുപണിയുമില്ലാതെ നില്‍ക്കുന്ന വിദ്യാര്ത്ഥികളുടെ  മുന്നിലെത്തിയപ്പോള്‍ ...ഞാന്‍ അദ്ദേഹത്തിന്റെ ഒപ്പം കയറിനടന്നു ...ഒരുചെരുപുന്ച്ചരിയോടെ.....ടൈറ്റാനിക് സിനിമയിലെ ജാക്കിനെയുംറോസിനെയുംപോലെ......അപ്പോളും അദ്ദേഹം ഇരയെ കിട്ടിയ സിംഹത്തെപോലെ മുന്നോട്ടു കുതിക്കുകയായിരുന്നു....

No comments:

Post a Comment