മുറ്റത്തെ പേരമരത്തിന്റെ ചുവട്ടിലിരുന്നു കുടിലുകെട്ടി കളിക്കുമ്പോഴായിരുന്നു ഏഴാം തരത്തില്‍ പഠിച്ചിരുന്ന അക്കരെ വീട്ടിലെ കളികൂട്ടുകാരി പേടിച്ചരണ്ടു നിലവിളിച്ചുകൊണ്ടോടിപ്പോയത്.... .അവളുടെ കാല്‍പ്പാടുകളെ പിന്‍തുടര്‍ന്ന ചോരക്കറകള്‍ കണ്ടു ആ നിലവിളികള്‍ക്കൊപ്പം ഞാനും പങ്കുചേര്‍ന്നു. പിന്നീടു പൊന്നും പുടവയും കാഴ്ചവെച്ച് വിരുന്നുവന്നവര്‍ തിരികെ മടങ്ങുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു . പേരമരം പോലെ അവളും പൂത്തു തളിര്ത്തെന്നു പിന്നീടു ആരോ പറയുന്നത് കേട്ടു ....
അക്കരെ വീട്ടിലെ സുന്ദരിയായ അക്ക കുമ്പിട്ടു നിന്ന് മുറ്റമടിക്കുമ്പോള്‍ പേരമരത്തിന്റെ ചില്ലകളിലോന്നിലെ തുടുത്ത പേരക്കാപ്പഴം പറിക്കാന്‍ തുടകളുരുമ്മി മുകളിലേക്ക് കയറുമ്പോഴായിരുന്നു ആദ്യമായി അനുവാദമില്ലാതെ എന്‍റെ അടിവസ്ത്രം നനഞ്ഞത്. ചോരക്കറകളില്ലാതെ നിലവിളികളില്ലാതെ തുടുത്ത പേരക്കപ്പഴവുമായി ഞാന്‍ താഴെയിറങ്ങുമ്പോള്‍ ആദ്യമായി അനുഭവിച്ച നിര്‍വൃതി കണ്ടിട്ടാവണം പേരമരം ചില്ലകളിളക്കി മെല്ലെ പുഞ്ചിരിച്ച് എന്നോട് പറഞ്ഞു..... നീയും പൂത്തു തളിര്ത്തുവെന്ന് ...
പൊന്നും പുടവയും വിരുന്നുകാരാരും ഇല്ലാതെ ഏകനായി നില്‍ക്കുമ്പോള്‍ ലിംഗ വിവേചനമെന്ന ആദ്യപാഠം ഞാന്‍ പഠിക്കുകയായിരുന്നു...

No comments:
Post a Comment