Tuesday, November 5, 2013

ആത്മഹത്യകള്‍ ഉണ്ടാവുന്നത്..

പതിവ് പോലെ വൈകുന്നേരം ട്യുഷന്‍ പഠിപ്പിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ ആ വീട്ടില്‍ എത്തിയത്.. അടച്ചിട്ട വാതിലില്‍ തട്ടി വിളിക്കുമ്പോള്‍ അകത്തു നിന്നും ആള്പെരുമാറ്റം ഒന്നും തന്നെ കേട്ടിരുന്നില്ല,,വീട് അടച്ചിട്ട് എല്ലാവരും ഒരുമിച്ച് പുറത്ത് പോകാറുള്ളപ്പോള്‍ സാധാരണ എന്നെ മുന്‍‌കൂര്‍ അറിയിക്കുകയാണല്ലോ പതിവെന്ന് മനസ്സില്‍ വിചാരിച്ചു ഒന്ന് കൂടി ഞാന്‍ വിഷ്ണു എന്ന് ഉറക്കെ വിളിച്ചു കതകില്‍ തട്ടി.....അപ്പോള്‍ അകത്തു നിന്നും സ്റ്റൂള്‍ മറിഞ്ഞു വീഴുന്നതോടൊപ്പം വാതില്ക്കലേക്ക് ആരോ നടന്നു വരുന്ന ശബ്ദവും അടുത്തുവരുന്നത് കേള്ക്കാമായിരുന്നു...

വാതില്‍ തുറന്നു അകത്തേക്ക് പ്രവേശിക്കുമ്പോള്‍ പൊട്ടി കരഞ്ഞുകൊണ്ട്‌ അവന്‍ എന്റെ മാറിലേക്ക്‌ ചേര്ന്ന് കെട്ടിപിടിച്ചിരുന്നു...അപ്പോഴും പിന്നില്‍ മറിഞ്ഞു വീണ കസേരക്ക് മുകളിലായി മേല്ക്കൂരയില്‍ ഫാനിനായി ഘടിപ്പിച്ച ഇരുമ്പു കമ്പിയില്‍ കോര്ത്തിട്ടിരിക്കുന്ന അവന്റെ അമ്മയുടെ സാരിതുമ്പും എനിക്ക് വ്യക്തമായി കാണാമായിരുന്നു..

എട്ടാംക്ലാസ് വിദ്യാര്ഥിയായ അമല്‍ രാഘവിനെ ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്‌ വിഷ്ണു എന്നായിരുന്നു..ഞാന്‍ പഠിച്ചിരുന്ന അതേ കോളേജില്‍ ജോലി ചെയ്തിരുന്ന അവന്റെ അമ്മയും നാട്ടിലെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അവരുടെ ഭര്ത്താവും മാത്രമായിരുന്നു ആ വീട്ടിലെ മറ്റ് അംഗങ്ങള്‍. സയന്സും കണക്കും പഠിപ്പിക്കുവാനായി ഒരു ട്യുഷന്‍ അദ്ധ്യാപകന്റെ വേഷവുമായി ഞാന്‍ അവിടെ പ്രത്യക്ഷപ്പെട്ടിരുന്നത് എന്റെ കോളേജു പഠനത്തിന്റെന ചിലവിനോപ്പം കൂട്ടുകാരോടൊത്തു ചിലവഴിക്കാനുള്ള ചില്ലറകള്‍ക്കുവേണ്ടിയുമായിരുന്നു. ഭര്ത്താ വും ഭാര്യയും ഏക മകനും മാത്രമുള്ള ഒരു ചെറിയ കുടുംബം സന്തോഷത്തോടെ ജീവിക്കുന്നതെങ്ങിനെയെന്ന് ഞാന്‍ പഠിച്ചതും അവരില്‍ നിന്നായിരുന്നു....

അതേ കോളേജിലെ സന്യാസിവര്യനായ ഒരദ്ധ്യാപകന്റെ കാമം ഉദ്ധീപിപ്പിക്കുന്ന പ്രണയലേഖനം വിഷ്ണുവിന്റെ അമ്മയുടെ പേരില്‍ എത്തുന്നതോടെയായിരുന്നു ആ വീടിന്നുള്ളിലെ സന്തോഷകരമായ ജീവിതത്തിനുമേല്‍ അശാന്തിയുടെ നിഴല്‍ വീണത്‌..ഭര്ത്താവിന്റെ ആദ്യ താക്കീത് അവഗണിച്ചുകൊണ്ട് ആ സ്ത്രീയുടെ ഓരോ ശരീര ഭാഗങ്ങളെയും ഒന്നൊന്നായി പുരാണങ്ങളിലെ നായികമാരോട് ഉപമിച്ചു അവരെ പ്രാപിക്കാന്‍ താന്‍ കാത്തിരിക്കുന്നുവെന്ന് ആ അദ്ധ്യാപകന്‍ രണ്ടാം തവണയും കത്ത് അയക്കുമ്പോഴായിരുന്നു ഭാര്യയും ഭര്ത്താ വും ഒരുമിച്ചു അടുത്തുള്ള പോലീസ് സ്റെഷനില്‍ അയാള്ക്കെതിരെ പരാതിയുമായി പോയത്....

അടുത്ത ദിവസം രാവിലെ പത്രം തുറക്കുമ്പോള്‍ കണ്ടത് അധ്യാപകന്റെ പീഡനത്തിനു ഇരയാകേണ്ടി വന്ന ആ സ്ത്രീയുടെ പരാതിയെക്കുറിച്ചുള്ള പത്രവാര്ത്തവയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ നാട്ടിലും കോളേജിലും ചര്ച്ചാ്വിഷയമായിരുന്നത്‌ അവരുടെ ചാരിത്ര്യ ശുദ്ധിയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളായിരുന്നു....

കേസിന്റെ ആവശ്യത്തിനായി ഭര്ത്താവും ഭാര്യയും പുറത്ത് പോയപ്പോഴായിരുന്നു ആ വീട്ടിലെത്തി ഞാന്‍ കതകില്‍ മുട്ടിയത്...

പെറ്റമ്മയുടെ ചാരിത്ര്യശുദ്ധിയെ കുറിച്ചുള്ള കെട്ടുകഥകള്‍ പറഞ്ഞു ചിരിച്ച സ്കൂള്‍ കുട്ടികള്ക്ക് മുന്നില്‍ അപഹാസ്യനായപ്പോഴായിരുന്നു വിഷ്ണു എന്ന അവരുടെ മകന്റെ മനോനില തെറ്റിയത് .അതുവരെ ചിരിച്ചുകളിച്ചു കുശലം പറഞ്ഞിരുന്ന ആ കുട്ടിക്ക് മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് സംഭവിച്ച മാറ്റങ്ങള്‍ വേദനാജനകമായിരുന്നു.

ആഹാരം കഴിക്കാനാവാതെ സ്കൂള്‍ വിട്ടു വന്നു അടിച്ചിട്ട മുറിക്കുള്ളില്‍ കഴിയേണ്ടി വന്ന വിഷ്ണുവിന് അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്ഷകങ്ങള്‍ തീര്ച്ചയായും അവന്റെ പ്രായത്തിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു..കൂട്ടുകാരുടെപരിഹാസങ്ങളില്‍ മനംമടുത്ത് ആല്മ്ഹത്യക്കുവേണ്ടി അവന്‍ ശ്രമിക്കുമ്പോള്‍ കഴുത്തില്‍ കുരുക്കിടുന്നതെങ്ങിനെയെന്നു അറിയാനാവാതെ ചിന്തിക്കുമ്പോഴായിരുന്നു ആ കതകില്‍ ഞാന്‍ തട്ടിയതും വിഷ്ണുവെന്നു ഉറക്കെ വിളിച്ചതും .ഒരു ട്യുഷന്‍ അദ്ധ്യാപകനേക്കാളുപരി നല്ലൊരു ഏട്ടനായും സുഹൃത്തായും ആ കൊച്ചു മനസ്സില്‍ എനിക്കൊരു സ്ഥാനം ഉണ്ടായിരുന്നതു കൊണ്ട് മാത്രമായിരുന്നു എന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ ആ കതകു തുറക്കാന്‍ തോന്നിയതെന്ന് പിന്നീടൊരിക്കല്‍ എന്നോടവന്‍ പറഞ്ഞിരുന്നു ...

3 comments:

  1. തക്കസമയത്തെത്തിയതുകൊണ്ട് ഒരു ജീവന്‍ രക്ഷപ്പെട്ടു. പിന്നെ ആ അദ്ധ്യാപകനെ സന്യാസിവര്യനെന്ന് പറഞ്ഞതിനോട് യോജിപ്പില്ല. സന്യാസിവേഷധാരിയെന്നാവാം. സന്യാസിവര്യന്‍ എന്ന പദത്തില്‍ അതിന്റെ സ്വഭാവഗുണം അടങ്ങിയിരിയ്ക്കുന്നു

    ReplyDelete
  2. അജിത്തെട്ടാ,,,അദ്ദേഹം കോളേജിലെ ഗീതാ സൊസൈറ്റിയുടെ ആത്മീയ അചാര്യനും കല്യാണം കഴിക്കാതെ സന്യാസം അനുഷ്ടിക്കുന്ന 55 വയസ്സിനടുത്ത് പ്രായമുള്ള വ്യക്തിയുമായിരുന്നു..മാത്തമാടിക്സും ഗീതയും ബന്ധപ്പെടുത്തി അദ്ദേഹം എഴുതിയ ഒരു പ്രബന്ധം നാഷണല്‍ ലെവലില്‍ പ്രസിദ്ധമാണ്...

    ReplyDelete
  3. കലികാല ചിത്രങ്ങൾ...

    ReplyDelete