Monday, May 27, 2013

മോര്‍ച്ചറി


 

ഉച്ചക്ക് ഊണുകഴിഞ്ഞ്‌  ഒന്ന് മയങ്ങമെന്നു കരുതിയിക്കുംമ്പോഴാന് എന്റെ ചങ്ങാതി ശ്രീമാന്‍ അപ്പുകുട്ടന്‍  ഗേറ്റ് തള്ളിത്തുറന്നു ...ഓടിക്കിതച്ചു ഇറയത്തേക്ക് കയറിവന്നത്...അവന്‍ എന്റെ ബാല്യകാല സുഹൃത്താണ്....
.......ചെറുപ്പത്തിലെ മഴ വരുമ്പോള്‍ ഞങ്ങള്‍ അവന്റെ പുരയിടത്തിനു പുറകിലുള്ള കൂറ്റന്‍ നാടന്‍ മാവിന്റെ ചോട്ടില്‍ ഒത്തുകൂടാരുണ്ടു....കാറ്റ് വരുമ്പോഴെക്കു മുകളിലേക്ക് നോക്കി മാമ്പഴം വീഴുന്ന ദിക്കിലേക്ക് ഓരോന്ട്ടമുണ്ട്....കുറച്ചുകൂടി കഴിവുള്ളവന്‍ അത് നിലത്തു വീഴുന്നതിനു മുന്‍പേ അന്തരീക്ഷത്തില്‍ വച്ച് കൈക്കലാക്കും...പിന്നെ കിട്ടിയ മാമ്പഴം ഒക്കെയും ഏതെങ്കിലും പൊത്തിലോ കരിയിലക്കടിയിലോ ഒളിപ്പിച്ചു വച്ച് അടുതതിനായുള്ള ഓട്ടം..എല്ലാം കഴിഞ്ഞു തേക്കിന്‍ ഇലയില്‍ കുമ്പിള്‍ കുത്തി എല്ലാം വാരിയിട്ടുകൊണ്ട് വീട്ടിലേക്കോടും...ഇതൊക്കെ ഞാന്‍ എഴുതിയത്..ഞാനും അവനുമായുള്ള ബന്ധത്തിന്റെ ആഴം കാണിക്കുവാന്നാണ്....അല്ലാതെ വായിക്കുന്ന നിങ്ങളുടെ വായില്‍ കപ്പലോടിക്കുവാനല്ല....
.കിതച്ചു കിതച്ചു.. ഒരുതരത്തില്‍ ശ്വാസം വിട്ടുകൊണ്ട് അവന്‍ പറഞ്ഞുതുടങ്ങി....മച്ചാ നിയെന്നെ സഹായിക്കണം..(എന്തെക്കിലും കാര്യം സാധിക്കനുന്ടെങ്കില്‍ എന്നെ മച്ചാ എന്ന് വിളിക്കും , അല്ലെങ്കില്‍ വര്‍ക്കിചായെന്നും..).....എന്റെ അമ്മാവന്‍ റാന്നിയിക്കടുത്തുള്ള ഏതോ ഗവ. ആശൂപത്രിയില്‍ സിരിയസ്സ് നിലയില്‍  അഡ്മിറ്റ്‌ ആക്കിയതായി പോലീസ് സ്റെഷനില്‍ നിന്ന് മെസ്സേജ് വന്നു. പെട്ടെന്ന്  അവിടെ വരെ പോകണം ...സുഹൃത്തിന്റെ നിസ്സഹായ അവസ്ഥയില്‍ എന്റെ മനസ്സു വേദനിച്ചു.. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു . ഞങ്ങളുടെ മറ്റൊരു ചങ്ങാതിയും സ്ഥലത്തെ ആകെയുള്ള കൊച്ചു ലൈബ്രറിയുടെ പ്രേസിടണ്ടുമായ മാത്തച്ചനെയും കൂടെ  കൂട്ടി...വളഞ്ഞു പുളഞ്ഞു കിടക്കുന്ന വീതികുറഞ്ഞ ടാര്‍ റോഡിലൂടെ വാഹനം ചീറി പാഞ്ഞു...അമ്മാവന്റെ തല്‍സമയ അവസ്ഥ അറിയാനാവാത്ത ടെന്‍ഷനില്‍ കുമ്പിട്ടിരുന്ന തല ഇടയ്ക്കിടയ്ക്ക് ഉയര്‍ത്തി സ്ഥലം എത്താരായോ. എന്ന് അപ്പുകുട്ടന്‍ നോക്കുന്നുണ്ടായിരുന്നു......
.ആ സമയങ്ങളിലോക്കെയും എന്റെ മനസ്സില്‍ അമ്മാവനെക്കുരിച്ചുള്ള ഓര്‍മ്മകള്‍ ഓടിവന്നു..ഒറ്റതടിയായ ഏകദേശം എഴുപതു വയസുവരുന്ന കാരണവര്‍..ആയിരുന്ന കാലത്ത് മറ്റുള്ളവരെ നോവിക്കാത്ത ചില ഉടായിപ്പ് വേലത്തരങ്ങളൊക്കെ കാണിച്ചു ..അയല്‍ക്കാരെയും ബന്ധുക്കളെയും പറ്റിച്ചു ജീവിക്കുന്ന ഒരു പരാന്ന ഭോജി....തേക്കിന്‍ മരത്തിന്റെ കൂമ്പില നുള്ളിയെടുത്ത് കാല്‍മുട്ടില്‍ ചുറ്റിയ വെള്ള തുണിയില്‍ തേച്ചുപിടിപ്പിച്ചു ചട്ടി ചട്ടി നടക്കുമ്പോള്‍ ഞാന്‍ ഉള്പ്പെടയുള്ള മണ്ടന്മാര്‍ സഹതാപത്താല്‍ കാശ് എടുത്തു കൊടുക്കും..അതുമായി പോയി കള്ളുകുടിക്കുമ്പോള്‍......മാത്രമാണ് അദ്ദേഹത്തിനു തന്റെ ജെന്മ ലക്‌ഷ്യം  നിരവേറ്റിയതായി അനുഭവപ്പെട്ടിരുന്നത്‌....
ഒരിക്കല്‍ വീടിനടുത്തുള്ള കയ്യാലയില്‍ നിന്നും വീണു കൈവിരല്‍ ഒടിഞ്ഞതായി അഭിനയിച്ചതിനാല്‍ ആശുപത്രിയില്‍ പ്രേവേശിപ്പിക്കെണ്ടാതായി വന്നു..സംശയം തോന്നിയ ഡോക്ടര്‍ തന്റെ കൈവിരലില്‍ പിടിച്ചു ശക്തിയായി വലിക്കുവാന്‍ ആവശ്യപ്പെട്ടു.....ഡോക്ടറോടും വക്കീലിനോടും കള്ളം പറയാനും ചെയ്യാനും പാടില്ലതതുകൊണ്ട്...അമ്മാവന്‍ അദേഹത്തിന്റെ കയ്യില്‍ ശക്തിയായി വലിക്കുകയും ഡോക്ടര്‍ ഇരിന്നിരുന്ന കസാരയില്‍ നിന്ന് മറിഞ്ഞു വീണതും നമ്മുടെ കഥാ നായകന്‍റെ ഹിറ്റ്‌ ലിസ്റ്റിലുള്ള ചെറിയൊരു ഏടുമാത്രം....(ആശുപത്രിയില്‍ കിടന്നാല്‍ ബന്ധുക്കളും അയക്കാരും കാണുവാന്‍ വരുമ്പോള്‍ കൈ നിറയെ കാശ് കിട്ടു മെന്നതിനാല്‍ രണ്ടു ദിവസം ആശുപത്രിയില്‍ കിടത്തനമെന്നു അമ്മാവന്‍ ഡോക്ടറോട് രഹസ്യമായി ആവശ്യപ്പെട്ടെത്രേ...)
ഇടയ്ക്കു കണ്ട ചെറിയ ഒരു കവലയില്‍ വണ്ടി നിര്‍ത്തി.നേരിയ ചാറ്റല്‍ മഴ വകവയ്ക്കാതെ അടുത്തുകണ്ട പെട്ടിക്കടയില്‍ ചാടി കയറി.....രണ്ടു സിഗരട്ട് വാങ്ങി ഞാനും മാത്തപ്പനും വലിച്ചു കൊണ്ട് നടുവിന് കയ്യും കൊടുത്തുകൊണ്ട് നിന്നു...അപ്പുകുട്ടന്‍ ഒരു രൂപാ നാണയം അടുത്തിരുന്ന ചുവന്ന ടെലിഫോണ്‍ പെട്ടിയില്‍ നിക്ഷേപിച്ചു...ചൂണ്ടുവിരല്‍ കുത്തി കറക്കി......ഭാര്യയെയും കുട്ടികളെയും സമാധാനിപ്പിച്ചു.....
പെട്ടികടക്കരനോട് വഴി ചോദിച്ചു മനസിലാക്കി ആശൂപത്രിയില്‍ എത്തുമ്പോഴേക്കും രാത്രി എട്ടു മണി ആയിരുന്നു...വണ്ടി സൈഡിലുള്ള കുറ്റിചെടിയുടെ സമീപത്തായി നിര്‍ത്തി മഴയില്‍ നനഞ്ഞു ചോര്‍ന്നൊലിക്കുന്ന ആശുപത്രി വരാന്തയില്‍ ചാടിക്കയറി....കാലൊടിഞ്ഞു തുരുമ്പെടുത്ത ഒരു സ്ട്രചര് തള്ളികൊണ്ടുന്ന വന്ന നേഴ്സ് വേഗത്തില്‍ പോകുന്നതോടൊപ്പം പറഞ്ഞുകൊണ്ടിരുന്നു....എരുമേലിയില്‍ നിന്നും വന്ന ലോറിക്കാര് രാവിലെ കൊണ്ടുവന്നിട്ടതാണ്...തിരക്കിനിടയില്പ്പെട്ടു നിലത്തു വീണുപോയതാവണം...ആ കാണുന്ന മുറിയിലേക്ക് ചെല്ലൂ.....അവര്‍ കൈ നീട്ടിയ ഭാഗത്തേക്ക്‌ ഞങ്ങള്‍ നടന്നു....ഇരുട്ടായതിനാല്‍ മുറിയുടെ വാതിലില്‍ എഴുതിയിരുന്നത് വായിക്കാന്‍ പ്രയാസമായി.....അടുത്ത് എത്തിയപ്പോള്‍ അക്ഷരങ്ങള്‍ വ്യെക്തമായി......മോര്‍ച്ചറി....
അപ്പുകുട്ടന്‍ ഒരു എങ്ങലോടെ എന്റെ നെഞ്ചിലേക്ക് വീണു....ഒരുവേള എന്റെ കണ്ണും നിറഞ്ഞു.....നിശബ്ധതയെ തള്ളി മാറ്റി ഞങ്ങള്‍ അമ്മാവന്റെ ബോഡിയുടെ അടുതെതെതിയതും.....അദ്ദേഹം ചാടിയെനീട്ടു രണ്ടു കയ്യും പിന്നിലേക്ക്‌ കുത്തി ഒറ്റ ഇരുപ്പു....കറപിടിച്ച മോണ കാട്ടി ചിരിക്കുമ്പോള്‍.....പേടിച്ചരണ്ട ഞങ്ങള്‍ പരസ്പരം നോക്കി നിന്നു ....
അമ്മാവന്‍ പറഞ്ഞുകൊണ്ടിരുന്നു..വാര്‍ഡില്‍  ആവുമ്പോള്‍ നിലത്തു കിടക്കണം....പിന്നെ കൊതുകും ബഹളങ്ങളും.....ഇതാവുമ്പോള്‍ ബെഡ് ഉണ്ട് ...തനുക്കുമ്പോള്ള്‍  ദേഹത് വിരിക്കാന്‍ പുതപ്പും ഉണ്ട്....പിന്നെ ഞാന്‍ പറഞ്ഞിട്ടാണ് അവര്‍ പോലീസ് സ്റെഷനില്‍ വിവരം കൊടുത്തത്....നിങ്ങള്‍ വണ്ടിയുമായി എത്തുമല്ലോ....
അമ്മാവനെയും കൂട്ടി മോര്‍ച്ചറി വിടുമ്പോള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി......മോണകാട്ടി ചിരിക്കുന്ന വേറെയും ശവങ്ങള്‍ ഉണ്ടോ എന്നറിയാന്‍.........

No comments:

Post a Comment