Tuesday, May 28, 2013

പ്രണയം



ഇടവപ്പാതിയിലെ പെരുമഴ തിമിര്ത്തു് പെയ്തുതീര്ന്നതെയുള്ളൂ. മുറ്റത്ത് നായ കുറയ്ക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ചാടിയുണര്ന്നുത്‌. നേരം വെളുത്തിരുന്നു. രണ്ടു കണ്ണുകളും അമര്ത്തി തുടച്ചുകൊണ്ട് വാതില്‍ തുറന്നു.....
ഒരു നിമിഷം പകച്ചു നിന്ന് പോയി....എന്റെ കാമുകി രശ്മി ഗോപനും അവളുടെ ചേച്ചിയും അതാ മുന്പിില്‍.. മെലിഞ്ഞുണങ്ങിയ എന്റെ മാറിടം മറയ്ക്കുന്നതിനായി ഞാന്‍ അകത്തേക്കോടി ....
ആദ്യ കാമുകിയെ സ്വന്തം വീടിന്റെ പ...ടിയില്‍ പെട്ടെന്ന് കാണുമ്പോഴുള്ള ഒരു പ്രി ഡിഗ്രിക്കാരന്റെ ജാള്യത എനിക്ക് വിവരിക്കാനാവുന്നില്ല ...
സജി ..ഇത് എന്റെ ചേച്ചി, ഇപ്പോള്‍ ഡിഗ്രിക്ക് പഠിക്കുന്നു ...രശ്മി തുടങ്ങി വച്ചു....
എന്റെ കെമിസ്ട്രി റെക്കോര്ഡ്േ‌ ബുക്ക്‌ നഷ്ടപ്പെട്ടു... എന്തായാലും നീ പ്രീ ഡിഗ്രി പാസ്സായതല്ലേ., നിന്റെ പേരു തിരുത്തി എനിക്കത് സപ്ലി പരീഷക്ക് സബ്മിറ്റ് ചെയ്യാനാണ്......അവള്‍ തുടര്ന്നു കൊണ്ടേയിരുന്നു..
മഴയില്‍ അല്പം നനഞ്ഞ അവളുടെ ചേച്ചിയുടെ സാരി ഉണങ്ങനുവായി ഞാന്‍ മുറിയിലെ ഫാന്‍ ഓണ്‍ ചെയ്തു......
ഫാനിന്റെ കാറ്റില്‍ ചേച്ചിയുടെ സാരിത്തലപ്പു അല്പം മാറിയതും എന്നിലെ സദാചാര വെക്തിത്വം ഉനെര്ന്നെ നീട്ടതും ഒരുമിച്ചായിരുന്നു....
വെളുത്തു മെലിഞ്ഞ ആ സുന്ദര രൂപത്തില്‍ മിഴികള്‍ ഉടക്കാനായി മാത്രം വൃത്താകാരമായ പൊക്കിള്‍ കുഴി വ്യെക്തമായിരുന്നു.....( എടൊ സദാചാര വായനക്കാരാ താന്‍ ഇപ്പോള്‍ മനസ്സില്‍ കണ്ടപോലെയല്ല കാര്യങ്ങള്‍.... ഭാവിയില്‍ എഞ്ചിനീയര്‍ ആ പൊക്കിള്‍ കുഴിയുടെ വ്യാസവും ചുറ്റളവും മനസ്സില്‍ കണക്കുകൂട്ടുകയായിരുന്നു.......)
അപ്പോഴും രശ്മിയുടെ കണ്കിളില്‍ ഞാന്‍ കണ്ടത് കഴിഞ്ഞ രണ്ടു വര്ഷ ങ്ങള്‍ ഞങ്ങള്‍ കൈമാറിയ പ്രേമലേഖനങ്ങളും അവള്‍ എനിക്ക് നല്കാാറുണ്ടായിരുന്ന ഡയറി മില്കിന്റെ ചോക്ലെറ്റുമായിരുന്നു.....
നിമിഷങ്ങള്ക്ക്കം ഞാന്‍ കൊടുത്ത കെമിസ്ട്രി റെക്കോര്ഡ്യ‌ ബുക്ക്‌ എന്റെ മാറിലേക്ക്‌ വലിച്ചെറിഞ്ഞ്‌..അവര്‍ തിരിഞ്ഞുനടക്കവേ ഞാന്‍ അറിഞ്ഞു....ആദ്യ പ്രണയം തകര്ന്നിടിഞ്ഞ ഒരു കാമുകന്റെ വേദന...
..അപ്പോളും നായ മുറ്റത്തു ഓരിയിടുന്നുണ്ടായിരുന്നു......

No comments:

Post a Comment