Thursday, May 30, 2013

അംഗനവാടി

എണ്ണ കമ്പനിയില്‍ ജോലി ചെയ്യുന്നതിന്റെ ഭാഗമായി മൂന്നു മാസംകടലിലും പിന്നെ അടുത്ത കുറച്ചു നാളുകള്‍ കരയിലും ജോലി ചെയ്യേണ്ടതായി വരുന്നു..അത് കൊണ്ട് തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഫോണില്‍ വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്ന ചോദ്യം അവന്‍ ഇപ്പോള്‍ കടലിലാണോ..എപ്പോഴാണ് വരുക  ?.... ചിലപ്പോള്‍ ഭര്യയ്ക്കു പറയേണ്ടി വരുക.... അല്ല അദ്ദേഹം ഇപ്പോള്‍ കരയിലാണ്...അടുത്ത ആഴ്ച വരും ....
ആ സമയങ്ങളിലൊക്കെയും എന്റെ മൂന്നു വയസ്സുകാരന്‍ മകന്‍ ആരൂകുട്ടന്‍ ഇതെല്ലാം കേട്ടുകൊണ്ട്  സൈക്കിള്‍ ഉന്തുകയോ അല്ലെങ്കില്‍ അവന്റെ പ്ലാസ്ടിക്ക് ജെ സി ബി വണ്ടിയില്‍ മണ്ണ് കോരിക്കളിക്കുകയുമൊക്കെ ആയിരിക്കും......
വീടിന്റെ അടുത്തുള്ള അംഗന്‍വാടിയില്‍ കുട്ടികള്‍ ആരുമില്ലാത്തതിനാല്‍ ടീച്ചറിനും ആയക്കും കൂട്ടിനായി ആരുകുട്ടനെ എടുത്തുകൊണ്ടുപോയി അവിടെ പ്രേതിഷ്ടിക്കാറുണ്ട്....
കുട്ടികളെ പഠിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടാണോ അതോ ടീച്ചര്‍ പഠിച്ചത് മറക്കതിരിക്കനാണോ എന്നറിയില്ല ചില കുട്ടികഥകളും എളുപ്പമുള്ള അക്ഷരങ്ങളും അവനെ പഠിപ്പിക്കും ...
അവധിക്കു നാട്ടില്‍ വരുമ്പോഴൊക്കെ  വൈകുന്നേരങ്ങളില്‍ ഞാനാണ്‌ അംഗനവാടിയില്‍ പോയി മോനെ കൂട്ടികൊണ്ടുവരുന്നത്‌ ..
പതിവുപോലെ അന്ന് വൈകുന്നേരവും ഞാന്‍ കുട്ടിയെ കൂട്ടുവാനായി അല്പം നേരെത്തെ തന്നെ അവിടെയെത്തി.....അപ്പോള്‍ ടീച്ചര്‍ ആരൂകുട്ടനെ പരിസ്ഥിതിയെക്കുറിച്ച് പഠിപ്പിക്കുകയാണ്.....
തിമിങ്ങലം...തവള...ആന ...കടുവ......അവരുടെ ആഹാരതെക്കുരിച്ചും ജീവിക്കുന്ന ഇടതെക്കുരിച്ചുമൊക്കെ കാര്യമായി വിശധീക്കരിക്കുന്നു ...
ഒരു അച്ഛന്‍ എന്ന നിലയില്‍  പരിസ്ഥിതിയെക്കുറിച്ചുള്ള മകന്റെ  അറിവില്‍  അഭിമാനാം കൊണ്ട്   ഞാന്‍ ഇടയ്ക്കു തലയുയര്‍ത്തി ടീച്ചറെ ഒന്ന് പാളി നോക്കി....
അവസാനമായി മോനോട് ടീച്ചര്‍ ചോദിച്ചു....ആരുകുട്ടാ കരയിലും കടലിനുംതാമസിക്കുന്ന ജീവി ഏതാണ്....?
നിലത്തിരുന്ന  കുഞ്ഞു ബാഗ് തോളത്തിട്ടു കൊണ്ട് അവന്‍ പറഞ്ഞു......എന്റെ അപ്പന്‍....
മോനെ തോളില്‍ കയറ്റികൊണ്ട്‌ ഞാന്‍ അവിടെ നിന്നും ഓടുമ്പോള്‍
നിഷ്കളങ്കമായ അവന്റെ ഉത്തരത്തിന്റെ അര്‍ഥം പിടികിട്ടാതെ ടീച്ചര്‍ ഒരു ചോദ്യ ചിഹ്നം പോലെ വാതില്‍പടിയില്‍ നില്‍ക്കുകയായിരുന്നു.....

No comments:

Post a Comment