Monday, May 27, 2013

അമ്മ

 
രാവിലെ വണ്ടിയെടുത്തു ആശുപത്രിയിലേക്ക് തിരിക്കുമ്പോള്‍ തലേ രാത്രിയിലെ ഖത്തറില്‍ നിന്നുമുള്ള യാത്രാ ക്ഷീണം എന്നെ തീരെ അലട്ടിയിരുന്നില്ല. വണ്ടി ഗേറ്റിന് മുന്നില്‍ പാര്‍ക്ക്‌ ചെയ്തു അട്മിനിസ്ട്രട്ടരേ കണ്ടു.
ഡോക്ടര്‍ എത്തുവാന്‍ ഒരുമണിക്കൂര്‍ താമസമുണ്ട്,,താങ്കള്‍ ഇരിക്കൂ..പ്രായമുള്ള കന്യസ്ത്രീയായ നഴ്സ് എന്നോട് ആവശ്യപ്പെട്ടു...
തളര്‍ന്ന മനസുമായി.... അനേകം മനുഷ്യരുടെ കണ്ണുനീരില്‍ കുതിര്‍ന്നുനങ്ങിയ ആ മര...ക്കസേരയില്‍ ഞാന്‍ ചാരിയിരുന്നു ....
വര്‍ഷങ്ങള്‍ക്കു മുന്‍പ്..സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുന്ന വഴി... അമ്മ പണിയെടുത്തിരുന്ന നെല്‍ വയലുകളില്‍ ഇറങ്ങി.. കൊയ്തു വച്ചിരുന്ന കറ്റ ചുമന്നു മുതലാളിയുടെ വീടുപടിക്കല്‍ എത്തിച്ചിരുന്ന ഓര്‍മയാണ് എന്റെ കണ്‍കളില്‍ തെളിഞ്ഞുവന്നത്‌...പിന്നീട് നേരം ഇരുട്ടാറാകുമ്പോള്‍ മ്പോള്‍ അമ്മ വാങ്ങി തന്ന പരിപ്പവടയും തിന്നു ആ കയ്യില്‍ തൂങ്ങി വീട്ടിലേക്കുള്ള നടത്തം...........വയലിലെ ചേറില്‍ കുതിര്‍ന്ന അമ്മയുടെ വിയര്‍പ്പുമണം.......(ഇന്നു ഞാന്‍ കഴിക്കുന്ന പാസ്തയിലും ചിക്കെന്‍ പിസ്സയില്‍ പോലും അത് അനുഭവിക്കുന്നു...)
പതിനെഴാം വയസിലാണ്.. അച്ഛന്റെ നിര്‍ദേശപ്രകാരം അമ്മ ഒരു അഞ്ചു രൂപ നോട്ടു എന്റെ പോക്കറ്റില്‍ തിരികിയിട്ടു പറഞ്ഞു....അടുത്തുള്ള തിയേറ്ററില്‍ ഒരു സിനിമ ഓടുന്നുണ്ട്... ആദ്യപാപം..
.പോയി കണ്ടോളൂ ...
അപ്പോള്‍ ഞാന്‍ തിരിച്ചു ചോദിച്ചു.. അത് A പടം അല്ലെ ..
അമ്മ തുടര്‍ന്നു..അതെ ....പക്ഷെ നീ അത് കണ്ടിരിക്കണം ലൈഗിക ജീവിതത്തെക്കുറിച്ച് നിനക്ക് ഒരു അവബോധം ഉണ്ടാവന്‍ വേണ്ടിയിട്ടാണ്....
ആറാം ക്ലാസ്സ്‌ പഠിത്തം മാത്രമുള്ള അമ്മയുടെയും പത്തുവരെ പഠിച്ച അച്ഛന്റെയും അന്നത്തെ പുരോഗമന ചിന്താഗതിയില്‍ ഇന്ന് ഞാന്‍ അഭിമാനിക്കുന്നു....(ആദ്യപാപം എന്ന സിനിമ.. ആദതിനെയും ഹവ്വയെയും പൂര്‍ണ നഗ്നരായി ചിത്രീകരിച്ച ബിബ്ലിക്കല്‍ കഥയാണ്.)
.......പിന്നിട് ...എഞ്ചിനീയറിംഗ് ഡിഗ്രീ കഴിഞ്ഞു ഒരു ജോലിക്ക് വേണ്ടി ...ബോംബയ്ക്ക് ട്രെയിന്‍ കയറാനായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തി....യാത്രപറഞ്ഞു ട്രെയിനില്‍ കയറാനൊരുങ്ങുമ്പോള്‍ അമ്മയെന്നെ പിന്നിലേക്ക്‌ വലിച്ചു രണ്ടു കവിളിലും മാറി മാറി ഉമ്മ നല്‍കിയിട്ട് പറഞ്ഞു....നീ പോകുന്നത് ബോംബെയ്ക്കാന്.....ഇത് തെറ്റുകള്‍ പറ്റുന്ന പ്രായമാണ്...അതുകൊണ്ട് ..എല്ലാ ദിവസവും പ്രാര്‍ത്ഥിച്ചു വേണം ഉറങ്ങുവാനും ഉണരുവാനും.....
നിന്റെ തെറ്റുകൊണ്ടു ഒരു പെണ്‍കുട്ടിയുടെ കന്യകാത്വം നഷ്ടപ്പെടാന്‍ പാടില്ല ...അങ്ങിനെ സംഭവിക്കാന്‍ ഇടവന്നാല്‍ ജാതിയോ മതമോ ഭാഷയോ നോക്കാതെ അവളെ ഭാര്യയാക്കി ..ഇങ്ങോട്ടേക്കു കൊണ്ടുവരുകാ...
### ## ## ## ## ### ##
...
സിസ്റ്റര്‍ വന്നു കയ്യില്‍ തട്ടിയപ്പോഴാണ് ഞാന്‍ കണ്ണ് തുറന്നത്,,,,,
അവര്‍ എന്നെയും കൂടെ വന്ന രണ്ടു പേരെയും കൂട്ടി പൂട്ടിയിട്ടിരുന്ന ഇരുമ്പ് ഗേറ്റ് തുറന്നു അകത്തുള്ള വെളുത്ത ചായം പൂശിയ വലിയ മുറിയില്‍ എത്തി....മുറിയുടെ ഒരു വശത്തായി കോള്‍ഡ്‌ സ്റൊരജുകളില്‍ കാണുന്ന വലിയ ഒരുതരം ഫ്രീസര്‍ ....
സിസ്റ്റര്‍ ഫ്രീസര്‍ തുറന്നു...അഞ്ചു തട്ടുകള്‍....എല്ലാം ഹൌസ്ഫുള്‍ ആയിരുന്നു.....മൂന്നാമത്തെ തട്ട്ട്‌ വെളിയിലേക്ക് വലിച്ചു... അടുത്ത് വച്ചിരുന്ന മേശമേല്‍ വച്ചു.....അത് എന്റെ അമ്മ ആയിരുന്നു....വീട്ടില്‍ ഇടാരുണ്ടായിരുന്ന ചെറിയ പൂക്കളുള്ള നൈറ്റിയിട്ട് തണുത്തു മരവിച്ചു.....
അമ്മയെ കെട്ടിപിടിച്ചു ഞാന്‍ ഉമ്മവക്കുമ്പോള്‍ വയലിലെ ചേറില്‍ കുതിര്‍ന്ന അമ്മയുടെ വിയര്‍പ്പു മണം..ഒരിക്കല്‍ കൂടി.....അവസാനമായി ഞാന്‍ അറിഞ്ഞു..........

എനിക്കും കുടുംബതിനുമുള്ള വിസയും താമസ സൌകര്യങ്ങള്‍ ഒരുക്കുന്നതിനും അമ്മ യാത്രയായിട്ട് ഇന്നേക്കു രണ്ടു വര്ഷം തികയുന്നു....
.അബുദാബിയിലെ മരുഭൂമിയില്‍ പോര്റ്റാബില്‍ കാബിനില്‍ ഇരുന്നു ഞാന്‍ ഇത് എഴുതുമ്പോള്‍ നാട്ടില്‍ നിന്നും ഭാര്യയുടെ കോള്‍ വന്നിരുന്നു.....അമ്മയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചു ..ഒപ്പിസു ചൊല്ലി.....അനാഥര്‍ക്കുള്ള ഭക്ഷണം കൊടുക്കുവാന്‍ പോവുകയാണ്........

No comments:

Post a Comment