Wednesday, May 29, 2013

മകള്‍




തുരുമ്പെടുത്ത ജനലഴിക്കുള്ളിലൂടെ നോക്കിയിരിക്കുമ്പോള്‍ എന്റെ ചിന്തകളില്‍ മുഴുവന്‍ നിറഞ്ഞു നിന്നത് രാവിലെ പത്രത്തില്‍ കണ്ട മൂന്നു വയസ്സ്കാരി കൊച്ചു പെണ്‍കുട്ടിയുടെ ഫോട്ടോ ആയിരുന്നു.....
എതിരെയുള്ള സീറ്റിലിരുന്ന് അപ്പൂട്ടനും പാറൂ ട്ടിയും പുറത്തെ കാഴ്ചകള്‍ കണ്ടു രസിക്കുകയായിരുന്നു..അവരെ സംബതിച്ചിടത്തോളം അപ്പയുടെയും അമ്മയുടെയും കൂടെയുള്ള ആദ്യതെ യാത്രയാണ്......മോന്‍ ജനിച്ചു അഞ്ചു വര്ഷം ആയെങ്കിലും സ്കൂള്‍, അടുത്തുള്ള ക്ഷേത്രം,പിന്നെ ആഴ്ചയില്‍ ഒരിക്കല്‍ രണ്ടു കിലോമീറ്റര്‍ അപ്പുറമുള്ള അച്ചമ്മയുടെ വീട്,ഇതിനുമപ്പുറം ഒരു ലോകം അവന്‍ കണ്ടിട്ടില്ല.........മൂന്ന് വയസ്സുള്ള പാറുകുട്ടിയുടെ കണ്ണുകള്‍ പുറത്തെ ഓരോ കാഴ്ച്ചകള്‍ ഓടിമറയുന്നതോടൊപ്പം വികസിച്ചുകൊണ്ടിരുന്നു...ട്രെയിനിന്‍റെ ഓരോകുലുക്കതിലും ചെറിയൊരു ഭയത്തോടെ കുഞ്ഞു കൈകള്‍കൊണ്ട്‌ അവള്‍ ചേട്ടന്റെ തുടയില്‍ ചാടി പിടിക്കുന്നുണ്ട്...
രാവിലെകളില്‍ ഭാര്യ തരുന്ന കടും കാപ്പി ചെറുതായൊന്നു സിപ് ചെയ്തുകൊണ്ട് ഞാന്‍ പത്രം നിവര്‍ത്തും.. എല്ലാ ദിവസും പത്രത്താളിന്റെ കൃത്യം നടുഭാഗതായുള്ള ഈ കീറല്‍ എന്നെ ആലോരസപ്പെടുതാരുണ്ട്.പത്രക്കരാന്‍ സൈക്കിളിലിരുന്നു ഗേറ്റിനു മുകളിലൂടെ വലിചെരിയുന്നതിന്റെ ആഘാതമാണ്..
ചുണ്ടില്‍ പറ്റിയിരുന്ന കടുംകാപ്പിയുടെ മട്ടു നാക്കുകൊണ്ടു നുണഞ്ഞു പത്രത്തിലൂടെ മിഴികലോടിക്കുംപോഴാന് ആ മൂന്നു വയസ്സുകാരിയുടെ ഫോട്ടോ എന്റെ ശ്രദ്ധയില്‍പ്പെട്ടത് .
തുണിയൊന്നും ധരിക്കാതെ , കുറ്റിക്കാട്ടില്‍ കിടന്നുറങ്ങുന്ന അവളുടെ കയ്യില്‍ ഒരു കൊച്ചു പ്ലാസ്റിക് ഗ്ലാസ് ഉണ്ടായിരുന്നു..ഫോട്ടോയുടെ താഴെയുള്ള വിവരങ്ങള്‍ വായിച്ചു ഒരു നിമിഷം ഞാന്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു....ആ കുഞ്ഞിക്കലുകള്‍ക്കിടയില്‍ രക്തം ഒഴുകി ഉണങ്ങിയിരിപ്പുണ്ടയിരുന്നത്രേ..തലേ രാത്രിയിലെ ഭീകരതയുടെ തിരുശേഷിപ്പ്....ആ വേദനക്കിടയിലും കളിച്ചുകൊണ്ടിരുന്ന കളിപ്പാട്ടം കൈവിടാതെ മുറുകെകെപ്പിടിച്ചു......ഒരു രാത്രി മുഴുവന്‍ ആ കുറ്റിക്കാട്ടില്‍ ഒറ്റയ്ക്ക്....നെടുവീര്‍പ്പിട്ടുകൊണ്ട് ഞാന്‍ തലയുയര്‍ത്തുമ്പോള്‍ പാറുകുട്ടി അവളുടെ വെളുത്ത പൂടെയുള്ള പാവക്കുട്ടിയെ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ തിണ്ണയില്‍ വന്നിരുന്നു.......
വൈകുന്നേരം നാലുമണിയോടു കൂടി ഞങ്ങള്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റെഷനില്‍ വണ്ടിയിറങ്ങി..ഇനി സ്റ്റാന്‍ഡില്‍ എത്തി ബസ്‌ പിടിക്കണം പളനിയിലെത്താന്‍....കല്യാണം കഴിഞ്ഞതുമുതല്‍ ഭാര്യയുടെ ആഗ്രഹമായിരുന്നു പളനിമലകയറി മുരുകനെ തൊഴുത് മടങ്ങണം. ഹണിമൂണ്‍ ട്രിപ്പിനു കൊണ്ടുപോകാത്ത മുരുടനായ ഒരു ഭര്‍ത്താവെന്ന പേരുദോഷം മാറ്റിക്കളയാം എന്ന് വിചാരിച്ചാണ് ഇത്തവണ ഇങ്ങനെയൊരു യാത്ര പ്ലാന്‍ ചെയ്തത്..കൂടത്തില്‍ അവളുടെ നേര്ച്ചയും കഴിക്കാമല്ലോ....
സ്ടാന്റിന്റെ സമീപത്തുള്ള പെട്ടിക്കടയില്‍ നിന്ന് ഞങ്ങള്‍ നാലുപേരും കൂടി ഓരോ ചായ വാങ്ങി കുടിച്ചു പളനി വണ്ടിയില്‍ കയറി മോള്‍ എന്റെ മടിയിലും മോന്‍ ഭാര്യുടെ മടിയിലുമായി ഇരുന്നു..വണ്ടി മുന്നോട്ടു പായുമ്പോള്‍ കുട്ടികള്‍ ഓരോ കാഴ്ചകളെ ക്കുറിച്ച് വിസ്മയത്തോടെ ചോദിക്കും...എന്റെ ഓരോ ഉത്തരങ്ങള്‍ക്കും അവസാനം അതെന്താ അപ്പ അങ്ങനെ എന്നൊരു മറുചോദ്യം തുടരെ തുടരെ വന്നു കൊണ്ടേയിരുന്നു..
ആറരയോടുകൂടി ഞങ്ങള്‍ മലയുടെ താഴ്വാരത്തെത്തി...യാത്ര ചെയ്തു മടുത്ത ഭാര്യുടെ അഭ്യര്‍ത്ഥന മാനിച്ചു തിരിച്ചു നടന്നു മലയിരങ്ങാം എന്നാ ഉറപ്പിന്‍ മേല്‍ വിഞ്ചില്‍ കയറുവാനുള്ള ക്യുവില്‍ കയറി...തിക്കും തിരക്കും ഭേദിച്ച് ഞങ്ങള്‍ മലയുടെ മുകളിലുള്ള നിരപ്പായ പാറയില്‍ ഇരുന്നു..അപ്പോഴും അങ്ങ് താഴെ.. ചെയ്ത പാപങ്ങള്‍ ഏറ്റുപറഞ്ഞു മോക്ഷം നേടുവാനും അനുഗ്രഹിച്ച വരങ്ങള്‍ക്ക് നന്ദിപറയാനുമുള്ള ഭക്തരുടെ നീണ്ട നിര കാണാമായിരുന്നു,മറുവശത്ത് തലയുയര്‍ത്തി വിടര്‍ന്നു നില്‍ക്കുന്ന മരത്തില്‍ കൊണ്ടുവന്ന നേര്ച്ച സാമഗ്രികള്‍ നിക്ഷേപിച്ചു മടങ്ങുന്ന ഭക്തരും...
നടയടക്കുന്നതിനുമുന്പു മുരുകനെ ദര്‍ശിക്കുവാനായി ഞങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ ക്കയറി ...അന്ന് പണ്ഡിതന്റെ വേഷവുമായി മുരുകന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഭാര്യ എന്റെ ചെവിയില്‍ പിറുപിറുത്തു ....വെറുതെ കുന്തംപ്പോലെ നോക്കി നില്‍ക്കാതെ..മനസ്സില്‍ എന്തെങ്കിലും പ്രാര്‍ത്ഥിക്കൂ.....
പ്രത്യേകിച്ചു ഒന്നും ആവ്ശ്യപ്പെടാനില്ലാത്തയെന്റെ മനസ്സില്‍ തെളിഞ്ഞുവന്നത്‌....ആരുമില്ലാതെ കുറ്റിക്കാട്ടില്‍ കിടന്ന ആ മൂന്ന് വയസ്സുകാരിയെക്കുറിച്ചായിരുന്നു.....അവളെ മരണത്തിനു കീഴടക്കാതെ....ആരോഗ്യത്തോടെ തിരികെ തരണമേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് തിരിച്ചു മലയിറങ്ങുമ്പോള്‍ ....ഒരു മകള്‍ക്കൂടി എനിക്ക് പിറക്കുകയായിരുന്നു..

1 comment:

  1. മകള്‍ ഏതൊരു അച്ഛന്‍റെയും അമ്മയുടെയും ആതിയാണ്.ഈ കാലത്തേന്നല്ല പണ്ടുകാലം മുതലേ...ആശംസകള്‍..

    ReplyDelete