Saturday, June 1, 2013

ആക്സിടന്ട്

എതിരെ  ലോഡു കയറ്റിവന്ന ട്രെക്കുമായി യാത്രാബസ് കൂട്ടിയിടിക്കുമ്പോള്‍ പിന്നിലെ നീളമുള്ള സീറ്റിലുരുന്നു ഞാന്‍ ഉറങ്ങുകയായിരുന്നു..ആടിയുലഞ്ഞു സ്ഫോടന ശബ്ധത്തോടെ നിന്ന  ബസിന്റെ മുന്‍ സീറ്റില്‍ നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി ഉയരുമ്പോള്‍ തൊട്ടു മുന്നിലെ പെയിന്റിളകിയ കമ്പിയില്‍ തട്ടി ഞാന്‍ വവ്വാലിനെ പ്പോലെ ഒറ്റക്കയ്യില്‍ തൂങ്ങി നിന്നു...
കയ്യിലിരുന്ന ബാഗുമായി ചാടി വെളിയിലിറങ്ങുമ്പോള്‍ ചോരയൊലിക്കുന്ന സുന്ദരികളായ പെണ്‍കുട്ടികളെയും കൊണ്ട് ചെറുപ്പക്കാര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് ഓടുന്നുണ്ടായിരുന്നു...മറ്റ് ചിലര്‍ ഇനിയുമെതെങ്കിലും സുന്ദരികള്‍ വീണു കിടപ്പുണ്ടോയെന്നരിയാന്‍ തിരയുന്നു....

ഒരവസരം കിട്ടുമോയെന്നരിയുവാന്‍ ഈയുള്ളവനും ചുണ്ടില്‍ ചോരയൊലിപ്പിച്ചു നിന്ന ഒരു കുമാരിയുടെ അടുത്തേക്ക് പാഞ്ഞു ചെന്നു....അപ്പോള്‍ അവള്‍ മൊഴിഞ്ഞു...സോറി ചേട്ടാ ഇത് ചോരയല്ല..ലിപ്സ്ടിക് ആണ്.....അത് കേട്ട എന്റെ മോന്തയോന്നു സെപ്ടിക് ആയെങ്കിലും....സഹജമായുള്ള പരസഹായ മനസ്ഥിതി കൊണ്ടാകണം ഞാന്‍ വീണ്ടും ചുറ്റിനും കണ്ണോടിച്ചു....
അപ്പോള്‍ അല്പം ദൂരെ മാറി ഇലക്ട്രിക്‌ പോസ്റ്റിന്റെ ചുവട്ടില്‍ നെറ്റിയില്‍ നിന്നും ചോരയൊലിപ്പിച്ചു ഒരു അമ്മച്ചിയിരിക്കുന്നു...ഞാന്‍ ചുറ്റിനും കണ്ണോടിക്കുമ്പോള്‍ അവര സഹായിക്കാന്‍ ആരും വരുന്നില്ല.....പെട്ടെന്നാണ് എനിക്കോര്‍മ്മ വന്നത് ഇവര്‍ ഞാന്‍ കയറിയ അതെ സ്റ്റോപ്പില്‍ നിന്നും കയറിയതാനല്ലോ എന്ന്.....
ഒന്നുമില്ലെങ്കിലും ഒരു പഞ്ചായത്ത് ബന്ധം എങ്കിലും ഉണ്ടല്ലോ എന്നുകരുതി അവരുടെ അടുത്തേക്ക് നടന്നു....അപ്പോള്‍ കരഞ്ഞു കൊണ്ട് ആ സ്ത്രീ പറയുന്നുണ്ടായിരുന്നു...മോനെ എന്നൊയൊന്നു ആശോപത്രിയില്‍ എത്തിക്കൂ..തീരെ വയ്യ.....
മോനെ ....എന്ന വിളി ഒരു വീക്കനാസ്സായ ഞാന്‍ അടുത്തുകണ്ട ഒരു ഓട്ടോക്കാരനെയും കൂട്ടി അശൂപത്രിയില്‍ എത്തി...

അമ്മച്ചിയെ എടുത്തു കട്ടിലില്‍ കിടത്തി നെറ്റിയിലെയും മുഖത്തെയും രക്തം തുടച്ചു നീക്കുമ്പോള്‍ ...അവര്‍ പറയുന്നുണ്ടായിരുന്നു നീയെന്‍റെ മകനെപ്പോലെയാണ്..നിനക്ക് നൂറു പുണ്യം കിട്ടും....അതുകേട്ടപ്പോള്‍ ഞാന്‍ ഒരു വട്ടം കൂടി തുടച്ചു ......
പ്രഥമിക പരിശോധനക്ക് ശേഷം ലളിതാ രാജേന്ദ്രന്‍ എന്ന നമ്മുടെ കഥാനായികയെ സ്ട്രക്ടറില്‍ ഉന്തികൊണ്ട് ഞാന്‍ എക്സറേ റൂമില്‍ എത്തി...എന്റെ മുഖ ഭാവം കണ്ടിട്ടാവാം വെളുത്ത ഉടുപ്പിന്റെ പോക്കെറ്റില്‍ കൈ തിരികികൊന്ന്ട് നേഴ്സുമാര്‍ പറയുന്നുണ്ട്..മോന്‍ പേടിക്കണ്ട അമ്മക്കൊന്നും സംഭവിക്കില്ല. പുറത്തിരുന്നു പ്രര്‍തിച്ചോളൂ......
തലേനാള്‍ നാള്‍ അരമണിക്കൂര്‍ വൈകി ജോലിക്കെത്തിയ എന്റെ അര ദിവസത്തെഹാജര്‍ കട്ട് ചെയ്തു തന്തക്കു വിളിച്ച ബോസിനെ മനസ്സില്‍ വിചാരിച്ചിരുന്ന  എന്റെ മുഖ ഭാവം  കണ്ടിട്ടാവനം ആ നേഴ്സുമാര്‍ അങ്ങിനെ മൊഴിഞ്ഞത്....
കഥാനായിക അണിഞ്ഞിരുന്ന സ്വര്‍ന്ന വളയും മാലയും പിന്നെ ഒരു ചെറിയ മണി പേഴ്സും എന്റെ കയ്യില്‍ തന്നു വെളിയില്‍ ഇരുത്തിയിട്ട് എക്സറേ എടുക്കുവാന്‍ അവര്‍ കതകടച്ചു.... എക്സറേ എടുത്തു കഴിഞ്ഞതും ടേബിളില്‍ നിന്നും ഒറ്റ ചാട്ടത്തിനു കഥാ നായിക ഡോര്‍ തുറന്നു വെളിയില്‍ വന്നു എന്റെ കയ്യിലിരുന്ന ബാഗും ആഭരണങ്ങളും തട്ടിപ്പറിച്ചു...എണ്ണിതിട്ടപ്പെടുത്തി..ചങ്കില്‍ കൈവെച്ച്..ഭഗവാനേ...എന്ന് വിളിച്ച് ആശ്വസിച്ചു......
ഒന്നും മനസിലാവാതെ ഞാന്‍ അന്തംവിട്ടു നിക്കുമ്പോള്‍ പിന്നില്‍ നിന്ന നേഴ്സുമാര്‍ പതുക്കെ പരയ്ന്നുണ്ടായിരുന്നു.....ഈ പാവത്തിനെക്കുറിച്ചാണോ..ആ തള്ള..പറഞ്ഞത്.......ആ കറുമ്പന്‍ ചെക്കന് ഒരു കള്ള ലക്ഷണം ഉണ്ട്..എന്റെ വളയും മാലയും പണവുമായി അവന്‍ കളന്നു കളയുമെന്ന്......

No comments:

Post a Comment