Tuesday, July 16, 2013

ആയിരത്തൊന്നാമത്തെ ചോദ്യം



ആയിരത്തൊന്ന് ചോദ്യത്തരങ്ങളുടെ പുസ്തകങ്ങളുമായി ചെറുപ്പക്കാരന്‍ ബസിനുള്ളിലൂടെ കയറിയിറങ്ങി. താളാത്മകമായ അവന്‍റെ ഭാഷ പ്രയോഗത്തില്‍ അലിഞ്ഞ് യാത്രക്കാര്‍ പുളകിതരായി .അയാളുടെ അറിവുകള്‍ക്ക് മുന്നില്‍ പെണ്‍കുട്ടികള്‍ പ്രേമാര്ദ്രരായി നോക്കി നിന്നു. ഇത്രയും അറിവുള്ള താങ്കള്‍ക്കു കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുത്തുകൂടെയെന്നു പിന്‍ സീറ്റിലിരുന്ന യാത്രക്കാരന്‍ ചോദിച്ചതില്‍ യുക്തിയുണ്ടെന്നു അയാള്‍ക്കും തോന്നാതിരുന്നില്ല.
പിന്നീടു ഹോട്ട് സീറ്റിലിരുന്നു മലപോലെ വന്ന അമ്പത് ലക്ഷത്തിന്റെ ചോദ്യങ്ങള്‍ അയാള്‍ മലം പോലെ നിഷ്പ്രയാസം തൂക്കിയെറിഞ്ഞു.
അവസാന നിമിഷം ഒരു കോടിയുടെ ചോദ്യം അയാളെ തേടിയെത്തി....
കേരളത്തിന്റെ മുഖ്യമന്ത്രി ആര്..?
താന്‍ ബസുകളില്‍ വിറ്റിരുന്ന ആയിരത്തൊന്നു ചോദ്യത്തിലെ അവസാന ചോദ്യവും ഇത് തന്നെയല്ലേ എന്ന് മനസ്സില്‍ വിചാരിച്ചു അയാള്‍ ഉത്തരം തൊടുത്തുവിട്ടു....
ശ്രി.ഉമ്മന്‍ ചാണ്ടി.
അവസാന ചോദ്യത്തിനു തൊട്ടു മുന്പുള്ള  പരസ്യത്തിന്റെ ഇടവേളയില്‍ മന്ത്രി സഭ താഴെ വീണത്‌ അയാള്‍ അറിഞ്ഞിരുന്നില്ല...
വെറും കയ്യാല്‍ അയാള്‍ ചാനലില്‍ നിന്നും ഇറങ്ങി നടന്നത് പഴയ ആ ബസ്‌ സ്റാന്റിലെക്കായിരുന്നു.പിന്നീടു അയാള്‍ വിറ്റിരുന്ന പുസ്തകങ്ങളില്‍ ഉറപ്പുള്ള ആയിരം ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ....

1 comment: