Friday, May 31, 2013

സായാഹ്നത്തിലെ പ്രണയം


കറുത്ത ലെതര്‍ ബാഗ്  തോളില്‍ തൂക്കി വീടിന്റെ പടിയിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മരുമകള്‍ ഒരു പൊതിയുമായി ഓടിവന്നു ...ഇത് അച്ചന്റെ മരുന്നുകളാണ്...സമയാസമയം കഴിക്കണം മറന്നു പോകരുത് ...പിന്നെ ഇത് കുറച്ചു രാസനാദി പൊടിയാണ്....അവിടെ ചെല്ലുമ്പോള്‍ തണുത്ത വെള്ളമായിരിക്കും കുളികഴിഞ്ഞു ജലദോഷം പിടിക്കേണ്ട.....
ഗേറ്റ് കടന്നു പൊളിഞ്ഞു വീഴാറായ കലുങ്കും അതിനപ്പുറമുള്ള വാക മരവും പിന്നിട്ടു വലത്തോട്ടുള്ള വളവില്‍ എത്തിയപ്പോള്‍  ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കി ..അപ്പോഴും മോനും മോളും കൊച്ചുമക്കളും ഗേറ്റില്‍ നിന്ന് കൈ വീശി എന്നെ യാത്രയാക്കി കൊണ്ടേയിരിക്കുന്നു .....
റിട്ടയര്‍മ്നെറ്റ് കഴിഞ്ഞു വീട്ടിലെ കൃഷിയുമായി ഒതുങ്ങി കഴിഞ്ഞുകൂടുമ്പോള്‍ ഉണ്ടായ ഒരു തോന്നല്‍....മകന്റെ കല്യാണം കഴിഞ്ഞു.കുട്ടികളായി..ഇനി കുറച്ചു യാത്രയൊക്കെ ആവാം...ആയകാലത്ത് കഷ്ടപ്പാടും തിരക്കും കൊണ്ട് എങ്ങും പോകാന്‍ കഴിഞ്ഞിരുന്നില്ല...ഇപ്പോള്‍ മകനും മകളും കൂടി നിര്‍ബന്ധിക്കുമ്പോള്‍. ആ ആഗ്രഹം ഒന്നുകൂടി കൂടി...റിഷികേശും ഹരിദ്വാറും ഒന്ന് കാണണം....ഗംഗയില്‍ കുളിച്ചു മാനസ ദേവിയുടെ സന്നിധിയില്‍ പോയൊന്നു പ്രാര്‍ത്തിക്കണം...

ലെതര്‍ബാഗിന്റെ മുന്നിലുള്ള ചെറിയ പോക്കറ്റില്‍ നിന്നും ടിക്കറ്റ്‌ ഊരിയെടുത്ത് ടി,ടി,ആറിനു നല്‍കുമ്പോള്‍ അയാള്‍ തടിച്ചുകറുത്ത തന്റെ കണ്ണട ഫ്രെയിമിനിടയിലൂടെ എന്നെയൊന്നു പാളി നോക്കി....ഷോര്‍ണൂര്‍ എത്തിയപ്പോള്‍ കംപാര്‍ട്ട്‌മെന്റിലെ മറ്റു യാത്രക്കരെപോലെ ഞാനും  ബാഗ് തുറന്നു പോതിച്ചൊരു വെളിയിലെടുത്തു...തീകനലിനു മുകളിലിട്ടു വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ കുത്തരിചോരും അതിന്റെ ഓരത്തായി വറുത്ത ഉണക്കമീനും പച്ച മാങ്ങയും തേങ്ങയും കൂട്ടിയരചെടുത്ത്ത ചമ്മന്തിയും....അത് ആര്‍ത്തിയോടെ കഴിക്കുമ്പോള്‍ പണ്ട് സ്കൂളില്‍ പോകുന്ന  എനിക്ക് അമ്മ കെട്ടിതന്നിരുന്ന പോതിചോരാന് ഓര്മവന്നത്..രാവിലെ എണീട്ടു ചോറും ചമ്മന്തിയും ഉണ്ടാക്കി പൊതി കെട്ടി വെച്ചിട്ട് ,മഴവരുമ്പോള്‍ തലയും ദേഹവും മൂടുവാനുള്ള പ്ലാസ്റിക് കൂടുമായിട്ടു ഒരോട്ടമാണ്....അടുത്തുള്ള വയലില്‍ ഞാറു നടുവാനൊ അല്ലെങ്കില്‍ നെല്ലിനിടയിലെ കള പറിക്കുവാനൊ..
ഊണ് കഴിഞ്ഞു കാല്‍ നീട്ടി വച്ച് പുറത്തെ കാഴ്ചകള്‍ കണ്ടിരുന്നു...ഇടയ്ക്കു വായിക്കുവാനായി പൌലോ കൊയിലോയുടെ ദി ആല്‍ക്കെമിസ്റ്റ് എന്നാ നോവല്‍ എടുത്തിരുന്നു..പുസ്തകമെടുത്തു പിന്നിലുള്ള കവര്‍ പേജ് വായിച്ചു....ധനം തേടി അലയുന്ന ഒരാട്ടിടയയന്റെ കഥ....ആടിനെ മേയാന്‍ വിട്ടിട്ടു പൊളിഞ്ഞു വീണ പഴയ ഒരു പള്ളിയുടെ അള്‍ത്താരയില്‍ കിടന്നുറങ്ങുമ്പോള്‍ അവന്‍ കാണുന്ന ഒരു സ്വപ്നം...പിന്നെ സ്വപ്നത്തിനു പുറകെയുള്ള അവന്റെ യാത്രാ....പണ്ടും ഞാന്‍ അങ്ങിനെയായിരുന്നു..ഒരു നോവല്‍ കയ്യില്‍ കിട്ടിയാല്‍ ആദ്യം വായിക്കുക പിന്നിലെ കവര്‍ പേജ് ആയിരുക്കും...അതില്‍ കഥയുടെ സാരാംശവും ആഖ്യാന രീതിയും തിച്ചരിഞ്ഞാല്‍ അത് വായിക്കണമോ വേണ്ടയോ എന്നാ തീരുമാനിക്കും.
ട്രെയിന്‍ മന്കലപുരത്ത്തുള്ള കൊങ്കണ്‍ ഗുഹക്കുള്ളില്‍ കയറുമ്പോള്‍ കൂരിരുട്ടും.അലോരസപ്പെടുത്തിയ ശബ്ദവും കാരണം വായന തടസപ്പെട്ടു ....

വെട്ടുകല്ലും കുറ്റിചെടികളും നിറഞ്ഞ ഇടവിട്ട കൊച്ചു കൊച്ചു കാടുകളും പിന്നിടുമ്പോള്‍ മനസ് പതുക്കെ വീട്ടിലക്ക് തിരിച്ചെത്തി..കൊച്ചുമക്കള്‍ ഇപ്പോള്‍ അത്താഴം കഴിച്ചു കട്ടിലില്‍ കയറിയിട്ടുണ്ടാവും....അടുക്കളയില്‍ പാത്രം കഴുകികൊണ്ടിരിക്കുംപോഴോ പച്ചക്കറി അരിഞ്ഞു കൊണ്ടിരിക്കൊമ്പോഴോ ഒക്കെ മരുമകളെ മകന്‍  പിന്നില്‍ നിന്ന് അരയിലൂടെ കെട്ടിപിടിച്ചു അവളുടെ തല ഒരു സൈടിലേക്കു അല്പം ചരിച്ചുപിടിച്ചു  ഉമ്മകൊടുക്കാറുണ്ട്...അച്ഛന്‍ കാണുമെന്നു പറഞ്ഞു അവള്‍ ലജ്ജയോടു കൂടി ആ സുഖം അനുഭവിക്കുമ്പോള്‍ അബദ്ധവശാല്‍ മുന്നില്‍ പെടുന്ന ഞാന്‍ ഒന്നും കണ്ടില്ല എന്നാ മട്ടില്‍ ഒഴിഞ്ഞു മാറും....ഇനി ഒരാഴ്ച അവര്‍ പ്രണയിക്കട്ടെ ആരും കാണില്ലയെന്ന ധൈര്യത്താല്‍.....ആപ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത്....അങ്ങേത്തലക്കല്‍ നിന്നും മരുമോള്‍ ചോദിക്കുന്നുണ്ട് ...അച്ഛന്‍ ഊണ് കഴിച്ചോ...ചെറിയ പൊതിയിലുള്ള രണ്ടു ഗുളികകള്‍ കഴിക്കണം ...പിന്നെ തനുപ്പടിക്കാതെ ബാഗിലുള്ള ഷാള്‍ എടുത്തു പുതക്കൂ .....

ഇരുന്നിരുന്നു നടുവിന് വേദന അനുഭവപ്പെട്ടപ്പോള്‍ ഇടതു കൈ സീറ്റില്‍ കുത്തി പതുക്കെ കാല്‍ മുന്നിലേക്ക്‌ വലിച്ചുവച്ചു നിവര്‍ന്നു കിടന്നു .ബാഗ് തലയണയാക്കി.... പിന്നെ എന്റെ ഓര്‍മ്മകള്‍ പഴയ കാലങ്ങളിക്ക് പൊയീ.....പണ്ട് വീടിനടുത്തുള്ള ഒരു ലക്ഷ്മിക്കുട്ടി....പത്തു  ക്ലാസ്സു വരെ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചു....പൊട്ടിയ ഓടു കഷണം നിലത്തെക്കിട്ടു എട്ടു കളം കളിക്കുന്നതും അമ്പതു വരെയെണ്ണി കള്ളനും പോലീസും കളിക്കുംപോഴുമെല്ലാം അവള്‍ എന്നും നല്ല ഒരു സുഹൃത്തായിരുന്നു..പുസ്തകത്താളുകളില്‍ ഒളിപ്പിച്ചുവച്ചാ മയില്‍പ്പീലിയും കാലിയായ തീപ്പെട്ടി കൂടിനുള്ളില്‍ നിറച്ച കുപ്പിവള കഷണങ്ങളും എല്ലാം  അവള്‍ക്കായി ശേഖരിച്ച്തായിരുന്നു, ആടിനെ തീറ്റിക്കുന്നതിനോടൊപ്പം പരീക്ഷക്കുപടിക്കുവാനായി പുസ്തകക്കെട്ടുകളുമായി അടുത്തുള്ള കുന്നിന്‍ ചരുവില്‍ ഇരിക്കുമ്പോള്‍ അവളോട്‌   പറയുമായിരുന്നു വലുതാകുമ്പോള്‍ നിന്നെയും കൊണ്ട് ഞാന്‍ ആ മലയുടെ മുകളില്‍ പോകും...പിന്നെ അവിടെവച്ചു എന്റെ പ്രണയം നിനക്ക് ഞാന്‍ കൈമാറും...

............ട്രാവല്‍ ഏജന്‍സിക്കാര്‍ പറഞ്ഞതനുസരിച്ച് രാവിലെ തന്നെ കുളിച്ചു റെഡിയായി ഹോട്ടലിന്റെ റിസപ്ഷനില്‍ കാത്തിരുന്നു....എട്ടുമണിയായപ്പോള്‍ തന്നെ അവര്‍ വലിയ വോള്‍വോ ബസുമായി എത്തി.....വണ്ടിയില്‍ കയറിയിരുന്നുഞാനുമായി സീറ്റ് പങ്കിട്ടത് ഉദ്ദേശം അമ്പത്തഞ്ചു അറുപതു പ്രായം വരുന്ന ഒരു സ്ത്രീ ...നാലഞ്ചു ഹോട്ടലുകളുടെ മുന്നില്‍ നിരത്തി ആളെകയറ്റി വോള്‍വോ ബസ്‌ ഡല്‍ഹിയില്‍ നിന്നും ഹരിദ്വാരിലേക്ക്  യാത്രയായി ..ഹരിദ്വാറില്‍ എത്തുന്നതിനുപ് യാത്രയുടെ ഭാഗമായ ലക്ഷ്മണ്‍ ജുലയും രാമന്‍ ജൂലയും കയറിയിറങ്ങി...തനുത്ത കാറ്റ് വീശുമ്പോള്‍ അനുസരണയില്ലാത്ത ഷാള്‍ ശരീരത്തിലേക്ക് ചേര്‍ത്തു പിടിച്ചുകൊണ്ടു ഞാന്‍ നടന്നു....ചുളുങ്ങിയ ,വെളുത്തകോട്ടന്‍ സാരിയുടെ തുമ്പ് തലയിലേക്ക് വലിച്ചിട്ടുകൊണ്ട് അറുപതു വയസ്സുകാരിയും എന്റെ ഒപ്പം ചേര്‍ന്ന്....എങ്ങോട്ട് പോകുന്നുവെന്ന് ചോദിക്കേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ എവിടെ നിന്ന് വരുന്നു എന്നാ ചോദ്യമുണ്ടായി...ഞാന്‍ പറഞ്ഞു കേരളത്തില്‍ നിന്ന് ... ...ഞാനും അവര്‍ പറഞ്ഞു.....
മറ്റുള്ളവര്‍ താഴെ നദിയിലിറങ്ങി കുളിച്ചു കയറുമ്പോള്‍ കാലിനേറ്റ തണുപ്പിനാല്‍ അതുവരെ അടങ്ങിയിരുന്ന വാദത്തിന്റെ ശല്യം കുറേശ്ശെ തല ഉയര്ത്തിയതുകൊണ്ട് , ഞാന്‍ ബസ്സില്‍ വന്നിരുന്നു...എന്റെ പുറകെ ആ മധ്യ വയസ്കയും ബസിലേക്ക് നടന്നുവരുമ്പോള്‍ വെളുത്ത കോട്ടന്‍ സരിതലപ്പിനടിയിലൂടെ നരച്ച മുടി നാരുകള്‍ കാറ്റിനൊപ്പം താളം പിടിക്കുന്നത്‌ കാണാമായിരുന്നു....ഭര്‍ത്താവു കൂടെ വന്നില്ലേ ഞാന്‍ വെറുതെ ചോദിച്ചു.....ഇല്ല ഞാന്‍ ഒരു ആശ്രമത്തില്‍ കഴിയുന്നു...ഒറ്റക്കാണ്....
മകനെയും മകളെയും കൊച്ചുമക്കളെയുംക്കുറിച്ച് ഞാന്‍ വാ തോരാതെ സംസാരിച്ചപ്പോള്‍  എന്തെങ്കിലുമൊക്കെ പറയേണ്ടേയെന്നുകരുതിയാവനം അവര്‍ പറഞ്ഞവസാനിപ്പിച്ചു...........അങ്ങനെ എല്ലാം തകര്ന്നടിഞ്ഞപ്പോഴേക്കും എന്റെ ജീവിതം എല്ലുകള്‍ക്ക് നാണം മറക്കുവാനുള്ള തോലിനു വേണ്ടി മാത്രമുള്ളതായി.....ആദ്യ പുരുഷനില്‍ നിന്ന് ലഭിക്കേണ്ട രതി സുഖത്തിനു പകരം നാലഞ്ഞുപെരില്‍ നിന്നേറ്റ കാമ പ്രഹസനമാവണം ഒരു പക്ഷെ എന്നെ  ആണുങ്ങളെ ഒരു ശത്രുവാക്കിയത് ....പിന്നെ തെറ്റില്‍ നിന്നും തെട്റ്റിലെക്കുള്ള യാത്രയില്‍ അപ്പനെന്നോ  മകനെന്നോ നോക്കാതെ  സൂര്യന്റെ മറവില്‍ ഭോഗിച്ചത്..........പിന്നീടുള്ള നിശബ്ധക്ക് പറയാനുണ്ടായിരുന്നത് അതുവരെ പറഞ്ഞതിനേക്കാള്‍ അധികമായിരുന്നു......
ഞങ്ങള്‍ ബില്‍വ മലയുടെ താഴെയുള്ള കൂറ്റന്‍ ശിവ പ്രതിമയുടെ ചുവട്ടിലൂടെ ഗഅംഗയുടെ തീരത്തെത്തി ..മനസാദേവിയെ കാണണമെങ്കില്‍ ഇവിടെയിറങ്ങി കുളിച്ചു ശുദ്ധിയാവനം..അവിടെ കൂടിയിരുന്ന അനേകം ഭക്തരുടെ പാപങ്ങള്‍ കഴുകിയെടുത്തുകൊണ്ട്‌ ഗംഗ ഒഴികികൊന്ടെയിരുന്നു...ഞാനും ആ സ്ത്രിയും ഗംഗയില്‍ മുങ്ങിയെനീട്ടു.....ഓരോ സെക്കണ്ടിലും ആ നദി പുതിയതായിക്കൊന്ടെയിരുന്നു......തെറ്റുകള്‍ കഴുകിയെടുത്തതുകൊണ്ടാവാം മനസിനു നല്ല കുളിര്‍മ തോന്നി
ഇടതൂര്‍ന്ന ഗല്ലികല്‍ക്കുള്ളിലൂടെ എതിരെവന്ന ഭക്തരുടെ പ്രവാഹത്തെ വകവയ്ക്കാതെ മുന്നോട്ടു നടന്നു....എം,മുകുന്തന്‍റെ...ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു എന്ന നോവലിലെ നായകനെയും നായികയെയുംപോലെ......
മലയുടെ മുകളിലെക്ക്‌ കയറുന്ന സമയം  കൂര്തിരുന്ന കല്ലില്‍ തട്ടി അവര്‍ വീണപ്പോള്‍ ഒരു വേളഞാന്‍ ആ കയ്യില്‍ കടന്നു പിടിച്ചു...ചുക്കി ചുളിഞ്ഞ ആ തോലുകള്‍ക്കപോള്‍ വൈടുര്യത്ത്തിന്റെ ശോഭയായിരുന്നു ..നടന്നും ഇരുന്നുമായി ഞങ്ങള്‍ ബില്‍വ മലയുടെ ഏറ്റവും മുകളിലുള്ള മാനസാദേവിയുടെ സന്നിധിയില്‍ എത്തി തൊഴുതു....തിരക്കില്‍ നിന്നും അല്പം മാറി താഴ്വാരത്തിലുള്ള കാഴ്ചകള്‍ കാണുവാന്‍ ക്ഷേത്രത്തിന്റെ ഇടതു വശത്തുള്ള പാറക്കെട്ടിനോട് ചേര്‍ന്നുള്ള കൈവരിയില്‍ പിടിച്ചു കൊണ്ട് നിന്നു.....ആപ്പോള്‍ ഞാന്‍ കണ്ടത് അങ്ങ് താഴെ കുന്നിന്‍ ചരുവില്‍ പുസ്തകവുമായി ആടിനെ മേയിക്കുന്ന രണ്ടു കുട്ടികളെയാണ്...ആണ്‍കുട്ടി തന്റെ കൈകള്‍ ഞങ്ങള്‍ നില്‍ക്കുന്ന കുന്നിന്‍ മുകളിലേക്ക്  ചൂണ്ടി കാണിച്ചിട്ട് അവളുടെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നു........
തണുത്ത കാറ്റ് മദ്ധ്യവയസ്കയുടെ പടര്‍ന്നു കിടന്ന മുടിയിഴകളെ എന്റെ മുഖത്തേക്ക് വലിച്ചിഴച്ചപ്പോള്‍....അത് ഒതുക്കി വച്ച് തന്റെ പഴയ തുന്നല്‍ വിട്ട പേഴ്സ് തുറന്നു ഒരു കുറിപ്പട എന്റെ നേര്‍ക്ക്‌ നീട്ടിയിട്ട് ചെറിയ നാണത്തോടെ  പുഞ്ചിരിച്ചു....ഞാനതു വാങ്ങി വരികളിലൂടെയോന്നു കണ്ണോടിച്ചു.....
...................നിനക്കായി പ്രാര്‍ത്ഥിക്കും ഞാനെന്നുമെന്‍ ..
       നിലാവു മങ്ങിയ നിശാഗൃഹ കോവിലിന്‍..
       നിലവിളക്കിന്നരുകില്‍....................................
പത്താം ക്ലാസ്സ്‌ കഴിഞു പിരിയുമ്പോള്‍ ലക്ഷ്മികുട്ടിക്ക്   അന്ന് ഞാന്‍ നല്‍കിയ  ഓട്ടോഗ്രാഫിന്റെ താളുകളിലൊന്നായിരുന്നു ..അത് എന്റെ ഹൃദയത്തോടത് ചേര്‍ത്തുവച്ചപ്പോള്‍.....മലമുകളില്‍ മണികള്‍ മുഴങ്ങുന്നത് എനിക്ക് വ്യെക്തമായി കേള്‍ക്കാമായിരുന്നു ....

8 comments:

  1. ഒരു വൃദ്ധന്റെ മനോ വിചാരങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഏതാണ്ട് ഇങ്ങനൊക്കെ തന്നെയാവാം. എങ്കിലും ഇടക്കുള്ള നോസ്ടല്ജിയയും പൈങ്കിളിയും വായനയുടെ ഒഴുക്കിനെ ബാധിച്ചു. അത് അല്പം ഒതുക്കി പറഞ്ഞിരുന്നേല്‍ മനോഹരമായ ഒരു കഥയായി പരിനമിച്ചെനെ..

    (വേഡ് വെരിഫിക്കേഷന്‍ മാറ്റൂ)
    ആശംസകള്‍.

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഇനി അങ്ങോട്ടുള്ള യാത്രയില്‍ സശ്രദ്ധിക്കുന്നതാണ്..വളരെ നന്ദി.

      Delete
  2. കഥ കൊള്ളാം കേട്ടോ
    അല്പം അക്ഷരത്തെറ്റ് പ്രോബ്ലം ഉണ്ട്
    തുടര്‍ന്നെഴുതുക

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ..

      Delete
  3. കഥയുടെ തീം വളരെ നന്ന്.., അവതരണ രീതി അത്രയ്ക്ക് അങ്ങോട്ട് ശരിയായി എന്നു തോന്നുന്നില്ല..തുടരുക..ആശംസകൾ...

    ReplyDelete
  4. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കൂ..
    അത് പോലെ കഥയില്‍ അത്യാവശ്യം വേണ്ടത് മാത്രം പറയൂ..
    ആശംസകള്‍

    ReplyDelete
    Replies
    1. ഇവിടെ വന്നതിനുള്ള നന്ദി അറിയിക്കുന്നു.തീര്‍ച്ചയായും ശ്രദ്ധിക്കുന്നതാണ്..

      Delete