Saturday, June 8, 2013

പ്രൊഫൈലിനെ സ്നേഹിച്ച പെണ്‍കുട്ടി.......



വിരലുകള്‍ താഴേക്ക്‌ ചലിപ്പിച്ചു സ്ക്രീനിന്റെ അടിത്തട്ടിലെത്തുമ്പോള്‍ നിലീനയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷവും അതോടോപ്പം അവനെക്കുറിച്ചു കൂടുതല്‍ അറിയുവാനുള്ള ആകാംഷയുമായിരുന്നു.
മുറിയുടെ വാതിലടച്ചു മേശയിലിരിക്കുന്ന ലാപ്ടോപിന്റെ അടുക്കലേക്കു വരുമ്പോള്‍ പതിവില്ലാത്ത തിടുക്കമായിരുന്നു അവള്‍ക്കു....പുറത്ത് ചാറുന്ന മഴത്ത്തുള്ളികല്‍ക്കുപോലും പെയ്തോഴിയുവാനുള്ള വെമ്പല്‍. അടച്ചിട്ട മുറികല്‍ക്ക്ള്ളില്‍ നിന്നും കാല്പനികതയുടെ ലോകത്തേക്കുള്ള ഏക ചവിട്ടുപടിയും അവള്‍ക്കു തന്റെ പ്രിയപ്പെട്ട ലാപ്ടോപ് ആണ്.
കര്‍സര്‍ താഴേക്കു ചലിപ്പിച്ചു മുജീബിന്റെ പ്രൊഫൈല്‍ പേജിന്റെ ഏറ്റവും താഴെ തട്ടിലെത്തി.
അവള്‍ വായിച്ചു തുടങ്ങി ജനനം 1980 ..മുകളിലേക്കുള്ള വലിയ ആരോമാര്‍ക്കിലൂടെ നിലീനയുടെ മിഴികളും മുകളിലെക്ക്‌ ചലിക്കുവാന്‍ തുടങ്ങി.
ആരോമാര്‍ക്ക് എത്തിനിന്നത് 2000-ലാണ്.പിന്നെ കുറച്ചു ഫോട്ടോകള്‍ . ഒരുപക്ഷെ കോളേജില്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് എടുത്ത്തതാവാം അവള്‍ മനസിലോര്‍ത്തു ആദ്യം കണ്ട ഫോട്ടോയില്‍ ക്ലിക്ക് ചെയ്തു..വട്ടം കറങ്ങുന്ന സ്ട്രീമിംഗ് ഐകൊണോപ്പം അവളുടെ മനസും കറങ്ങികൊണ്ടിരുന്നു.തുടങ്ങിയിടത്തു തന്നെ അവസാനിക്കേണ്ടിയിരിക്കുന്ന ജീവിതം..അതിനിടയില്‍ വളരെക്കുറഞ്ഞൊരു സമയം മാത്രം..ജീവിത ലക്‌ഷ്യം നിറവേറ്റി തിരികെയത്തണo.....

നിലീന ക്ലിക്കുചെയ്ത ഫോട്ടോകള്‍ ഓരോന്നായി തുറന്നു തുടങ്ങി.മുജീബിന്റെ കോളെജു ജീവിതം ,അവന്‍റെ കൂട്ടുകാര്‍,..അവള്‍ കണ്ട ഓരോ ഫ്രെയിമിനും ജീവന്‍ വച്ചതുപോലെ..ചെങ്കുത്തായ മലകള്‍ക്ക് താഴെ കരിമ്പനകള്‍ക്കും, കശുമാവിന്തോട്ടതിനും നടുവിലായി പടര്‍ന്നു കിടക്കുന്ന ക്യംപസ്സിനു മുന്നില്‍ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നത് മിക്കവാറും മുജീബ് അബ്ദുല്‍ റഹ്മാന്‍ തന്നെ ..വളെര ദൂരെ നിന്നെടുത്തതുകൊണ്ടാവനം അവന്റെ മുഖം വ്യെക്തമാകുന്നില്ല..കോളേജിന്റെ പിന്നിലുളള കുന്നിന്‍ മുകളില്‍ കാണുന്ന കൂര്‍ത്ത അഗ്രം മലര്‍ന്നു കിടക്കുന്ന സ്ത്രീയുടെ മുലഞ്ഞെട്ടു പോലെയുണ്ട്. അതെ നിപ്പിള്‍ പോയിന്റ്‌ തന്നെ..മുലപ്പാല്‍ കുടിച്ചു അമ്മയുടെ മാറിനോട് ചേര്‍ന്ന് കിടക്കുന്ന കൊച്ചു കുട്ടിയെപ്പോലുണ്ട് കുന്നിന്റെ താഴ്വരത്ത്തുള്ള ആ കോളേജും ക്യാംമ്പസ്സും.. അക്ഷരങ്ങളുടെ പാഥേയം നമുക്കായി വിളമ്പിയ അറിവിന്റെ അമ്മ തന്നെ...

നീല ജീന്‍സിന് മുകളില്‍ ഇളം പച്ചയും നീലയും കലര്‍ന്ന ടി ഷര്‍ട്ട്‌ ശരിക്കും നിനക്ക് ചേര്‍ന്നത്‌ തന്നെ ...അവള്‍ മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നു..
മൂന്നാറിലെ മരം കോച്ചുന്ന തണുപ്പില്‍ തെയിലാതോട്ടതിനു നടുവില്‍ കൂട്ടുകാരോടൊപ്പം നില്‍ക്കുന്ന ഫോട്ടോയില്‍ അവള്‍ മുജെബിനെ തിരഞ്ഞു..അതേ ഇടതു നിന്നും നാലാമതായി ചുവന്നു ഷാള്‍പുതച്ചു നില്‍ക്കുന്നതന്നെ.അവന്റെ കീഴ്ചുണ്ടില്‍ വലതു അറ്റത്തായുള്ള മറുക് അവന്റെ അഴക്‌ ഒരു പടികൂടി കൂട്ടുന്നു..ഓരോ ഫോട്ടോയിലും അവള്‍ തേടിയതും ആ മറുക് തന്നെയായിരുന്നു...

നിലീന കര്‍സര്‍ ഒന്ന് കൂടി മുകളിലേക്ക് ചലിപ്പിച്ചു.പ്രൊഫയില്‍ പേജിന്റെ ഇടതു ഭാഗത്ത്‌ അവളുടെ മിഴികള്‍ ഉടക്കി. ആ തലക്കെട്ട്‌ അവള്‍ വായിച്ചു,,,ഇന്റെരെസ്റ്റ്‌....ശരിയാണ് അവന്റെ ഇന്റെരസ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കികളയാം...അവള്‍ ഓരോന്നായി വായിച്ചു..റീഡിംഗ്, ട്രാവല്ലിംഗ്, ടെന്നീസ്...
അതിനെക്കാള്‍ അവള്‍ ഇഷ്ടപ്പെട്ടത് അതെ പേജിന്റെ വലതു വശതയുള്ള മറ്റൊരു പോസ്ടാനു...ഏപ്രില്‍ ഇരുപത്തിയാറു..എയിഡ്സ് രോഗികളായ മാതാപിതാക്കളുടെ മക്കളെ ആട്ടിയോടിക്കുന്ന കുറെ നീചമാര്‍..അവരുടെ മുന്‍പില്‍ ഒന്നുമറിയാതെ മിഴിച്ചു നില്‍ക്കുന്ന നിഷ്കളങ്കരായ രണ്ടു കൊച്ചുകുരുന്നുകള്‍.അവരെ നെഞ്ചോട്‌ ചേര്‍ത്തു താലോലിക്കുന്ന മുജീബ്..

അവളുടെ വെളുത്ത് മെലിഞ്ഞ കൈവിരലുകള്‍ കീ ബോര്‍ഡിലൂടെ വീണ്ടും ഓടിനടന്നു..കര്‍സര്‍ മുകളിലേക്ക് പോയ്കൊണ്ടിരുന്നു..ഇത്തവണ 2004 ഓഗസ്ത് 24ലെ പോസ്റ്റിലാണ് നിലയുറപ്പിച്ചത്..ജോലി ചെയ്യുന്ന ഓഫീസിലെ ഫോട്ടോ ആയിരിക്കണം..നാല് വര്ഷം കൊണ്ട് മുജീബിന്റെ മുഖത്തുണ്ടായ വ്യെത്യാസം ഒട്ടൊന്നുമല്ല അവളെ ആശ്ചര്യപ്പെടുത്തിയത്..മുഖം ചുവന്നു തുടുത്തിരിക്കുന്നു..വിശാലമായ തോളും വിരിഞ്ഞ മാറിനെയും മറച്ചുകൊണ്ട്‌ അവന്‍ ഇട്ടിരുന്ന ഇളം നീല ഷര്‍ട്ടുംകടും നീല ടൈയും അവന്റെ ജോലിയുടെ നിലവാരത്തെ അവള്‍ക്കു ബോധ്യപ്പെടുത്തികൊടുത്തു.
പിന്നില്‍ നിന്നും വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് അവള്‍ ഓടിച്ചെന്നു വാതില്‍ തുറന്നത്. കഴിക്കുവാനുള്ള ആഹാരം ഒരു പ്ലാസിക് ട്രേയില്‍ കൊണ്ടുവന്നു വച്ചിട്ട് ആ പ്രായം ചെന്ന സ്ത്രീ തിടുക്കത്തില്‍ മുറിയുടെ വെളിയിലേക്കിറങ്ങി..വക്ക് അല്പം പൊട്ടിയ കൂജയില്‍ നിന്നും ഒരു ഗ്ലാസ്‌ തണുത്ത വെള്ളം കുടിച്ചിട്ട് അവള്‍ വീണ്ടും കസേരയില്‍ വന്നിരുന്നു..അല്പ സമയത്തെ നിശബ്ദതക്ക് ശേഷം ലാപ്ടോപിന്റെ സ്ക്രീനില്‍ തിരികെവന്നു ,നാല് ചുമരുകളെയും ഭേദിച്ചുകൊണ്ട് അവളുടെ ഹൃദയം മുജീബിന്റെ പിന്നാലെയെത്തി. പ്രൊഫൈലിലെ ഓരോ പോസ്റ്റുകളും ഷെയറുകളും വയിക്കൊമ്പോഴും നിലീനക്കു മുജീബിനോടുള്ള ആരാധന കൂടികൊണ്ടിരുന്നു.
അവസാനത്തെ പോസ്റ്റ്‌ അവന്‍ ഇട്ടതു ഒരാഴ്ച മുന്‍പു മാത്രമാണ്.ഈ ഏഴു ദിവസങ്ങളിലും അവള്‍ ഇതേ പ്രവര്‍ത്തി തുടര്ന്നുകൊണ്ടിരിക്കുകയായിരുന്നു...
ഫ്രെണ്ട് റിക്വസ്റ്റ്‌ അയച്ചിട്ട് അഞ്ചു ദിവസമായി എന്നിട്ടും അവന്‍ എന്തെ എന്നെ സ്വീകരിക്കാത്തത്..അവള്‍ക്കറിയെണ്ടതും അതുമാത്രമാണ്..
അവസാനമായി ഒരു ശ്രമം കൂടി നടത്താം..മെസ്സജില്‍ ക്ലിക്ക് ചെയ്തു നിലീന മനസ് തുറന്നു.....
പ്രിയ മുജീബ്.....ഞാന്‍ നിലീന ,ഒരു ജേര്‍ണലിസ്റ്റ് വിദ്യാര്‍ഥിനി.........

ഇത്തവണ അവള്‍ ക്ലിക്ക് ചെയ്തത് ഹോം ബട്ടനിലാണ്....അവളുടെ കൂട്ടുകാരുടെ അപ്ടടെറ്റുകള്‍ ഓരോന്നായി വായിച്ചു കൊണ്ടിരുന്നു...നിലീനയുടെ സുഹൃത്ത് രോഹിത് ഷെയര്‍ ചെയ്ത പോസ്റ്റില്‍ അവള്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി....അതിനെ താഴെ എഴുതിയിരുന്ന വാചകം ഇപ്രകാരമായിരുന്നു....
ഞങ്ങളുടെ പ്രിയ സുഹൃത്ത് മുജീബിന് ആദരാജ്ഞലികള്‍.....
ഒരുവട്ടം കൂടി ഫോട്ടോയില്‍ നോക്കിയതിനു ശേഷം അവള്‍ മുജീബ് അബ്ദുല്‍ റഹ്മാന്റെ പ്രൊഫൈലില്‍ തിരികെയെത്തി....അതെ ശരിയാണ്..അയാള്‍ തന്നെ....
എന്തുകൊണ്ടാണ് തന്റെ ഫ്രെണ്ട് റിക്വസ്റ്റ്‌ അക്സപ്റ്റ് ചെയ്യാത്തത് എന്നാ ചോദ്യത്തിനുള്ള ഉത്തരവും അവള്‍ക്കു കിട്ടിയിരുന്നു...
വാതില്‍ തുറന്നു മുറ്റത്തേക്ക്‌ ഇറങ്ങുമ്പോള്‍ അവളുടെ മനസ്സ് നിറയെ ഫെസ്ബുക്കിലെ മരിച്ചവരുടെ പ്രൊഫൈല്‍ ഫോട്ടോകളയിരുന്നു...സ്വയം ഒന്ന് ഡിലിറ്റ് ചെയ്യപ്പെടാനാകാതെ ഫേസ്ബുക്കില്‍ അലയുന്ന അനേകം മുജീബുമാര്‍.....

5 comments:

  1. മുജീബ് മരിച്ചു പോയി എന്നറിയുമ്പോള്‍ നിലീനയുടെ ഭാവങ്ങള്‍ക്ക് കുറച്ച് കൂടെ മിഴിവ് ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി..കൊള്ളാം..

    ReplyDelete
    Replies
    1. ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെട്ടുത്തിയത്തിനും വളരെ നന്ദി

      Delete
  2. എല്ലാം അപ്രതീക്ഷിതം

    ReplyDelete
  3. എഴുത്ത് നന്നായിട്ടുണ്ട്. ഇഷ്ടമായി.
    എല്ലാ ക്ലൈമാക്സുകള്‍ക്കും അപ്രതീക്ഷിത ട്വിസ്റ്റ്‌ വേണം എന്നൊന്നും നിര്‍ബന്ധമില്ല കേട്ടോ.

    (കമെന്റ് ബോക്സിലെ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കണം.)

    ReplyDelete
  4. നന്നായിട്ടുണ്ട്.
    ശ്രീ അനില്‍ കുമാറിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു.

    ReplyDelete