Tuesday, July 16, 2013

പുനര്‍വിവാഹം



കുന്നുംപുറത്ത് അപ്പച്ചന്‍ ചേട്ടന്‍ സ്ഥലത്തെ പ്രമാണിയാണ്. ആയകാലത്ത് കാടുകള്‍ നിറഞ്ഞ മലയോരങ്ങള്‍ വെട്ടിത്തെളിച്ചു മണ്ണില്‍ കൃഷിയിറക്കിയ  കഠിനാധ്വാനി.പകല്‍ മണ്ണിനോടും രാത്രി പെണ്ണിനോടും മല്ലിട്ട് വീട്ടിലും പറമ്പിലും പൊന്നു വിളയിച്ചവന്‍.

നെഞ്ചിലെ നരച്ച രോമത്തിനടയിലൂടെ അഞ്ചു പവന്റെ സ്വര്‍ണമാല പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് നാട്ടുകാര്‍ക്ക് അയാളൊരു പൊങ്ങന്‍ ആയിരുന്നെങ്കിലും അദേഹത്തിന്റെ കഠിനാധ്വാനം പഞ്ചായത്തിനു ഒരു മുതല്‍കൂട്ട് ആയിരുന്നു.

കുടുംബമായി വിദേശത്ത് സെറ്റില്‍ ആയ മക്കളെല്ലാം ക്രിസ്തുമസ്സിനു നാട്ടില്‍ ഒത്തുകൂടിയപ്പോഴാന് അവര്‍ ആ അജണ്ട നടപ്പിലാക്കിയത്‌. അമ്മ മരിച്ചിട്ട് ഒറ്റ തടിയായ അപ്പനെ പെണ്ണ് കെട്ടിക്കണം. വയസ്സാന്‍ കാലത്ത് നടുവിന് എണ്ണയിടാനും കുളിക്കാന്‍ ചൂടുവെള്ളം ഉണ്ടാക്കാനും ഒരാള് വേണ്ടേ. ലജ്ജാവതനായ അപ്പച്ചന്‍ ചേട്ടന്‍ നാണം കൊണ്ട് ഒന്നും ഉരിയാടിയില്ല.
മുപ്പത്തഞ്ചു കാരിയായ പുതിയ അമ്മച്ചിയേയും എഴുപതുകാരനായ പഴയ അപ്പച്ചനെയും വീട്ടിലാക്കി നാല്‍പ്പതുകാരായ മക്കള്‍ വിദേശത്തെക്ക് പറന്നു.

ഞായറാഴ്ച കുര്‍ബാനയ്ക്ക് പള്ളിയില്‍ വന്നിറങ്ങിയ പുതു ജോഡിയെക്കണ്ട്‌ പിന്‍ സീറ്റുകളില്‍ ഇരുന്ന അറുപതുകാരും എഴുപതുകാരും പുളകം കൊണ്ടു .അപ്പനായി ജെനിക്കണമെങ്കില്‍ അപ്പച്ചനെപ്പോലെ ജനിക്കണമെന്ന് പഞ്ചായത്തൊന്നടങ്കം അടക്കം പറഞ്ഞു. സഹധര്‍മണിയെ പെട്ടെന്നങ്ങ് വിളിക്കണേ കര്‍ത്താവേ എന്ന് പിറുപിറുത്തുകൊണ്ടു എല്ലാ അറുപതുകാരന്മാരും എഴുപതുകാരന്മാരും മുട്ടിന്മേല്‍ പ്രാര്‍ത്ഥിച്ചു.
മഴയും വേനലും മാറി വന്നു .വര്‍ഷങ്ങള്‍ കടന്നു പോയി. മണ്ണിനോട് പടവെട്ടിയ അപ്പച്ചന്‍ ചേട്ടന്‍ പെണ്ണിനോട് പടവെട്ടാന്‍ പറ്റിയില്ലെങ്കിലും അവരുടെ ദാമ്പത്യ ജീവിതം സന്തോഷത്തോടെ കടന്നുപോയി.പ്രിയതമക്ക് ഒരേക്കര്‍ പുരയിടവും വീടും എഴുതി വച്ചിട്ട് അപ്പച്ചന്‍ ചേട്ടന്‍ യാത്രയായി.
പിറ്റേ ഞായറാഴ്ച രാവിലെ കട്ടന്കാപ്പിക്കൊപ്പം മനോരമ പത്രം വിടര്‍ത്തിയ ചെറുപ്പക്കാരും മദ്ധ്യവസ്കാരും പത്രപ്പരസ്യം കണ്ടു മനസ്സില്‍ ലെഡുക്കള്‍ പൊട്ടിച്ചു.
ഒരേക്കര്‍ പുരയിടവും വീടും സ്വന്തമായുള്ള നാല്പതു വയസ്സുള്ള വിധവക്ക് കല്യാണാലോചന.
വര്‍ഷങ്ങളായി പൊട്ടാത്ത ലഡുവുമായി കാത്തിരുന്ന അപ്പച്ചന്‍ ചേട്ടന്റെ അയല്‍ വാസിയായ നാല്‍പ്പതു വയസ്സുകാരന്‍  മാത്തപ്പന്‍ ചേട്ടനായിരുന്നു ഇത്തവണ നറുക്കു വീണത്‌. പഞ്ചായത്തിലെ നാല് പേരറിഞ്ഞു അവര്‍ വിവാഹിതരായി. അവരുടെ  ആദ്യരാത്രിയുടെ പിറ്റേന്നു കൂടും കുടുക്കയുമായി വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ മാത്തപ്പന്‍ ചേട്ടനെക്കുറിച്ചായിരുന്നു അടുത്ത ദിവസങ്ങളിലൊക്കെയും പഞ്ചായത്തിലെ സംസാരവിഷയം.
കവലയില്‍ മുറുക്കാന്‍ കട നടത്തുന്ന ഗോപിചേട്ടനാണ് ആ രഹസ്യം പരസ്യമാക്കിയത്. അവള്‍ ഒരു മായമോഹിനി (ഹിജഡ)  ആയിരുന്നത്രെ.....

1 comment: